ഷാർജ: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയതിൽ ആഹ്ലാദം പങ്കുവെച്ച് ഇൻകാസ് ഷാർജയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നു. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ചേർന്ന ആഘോഷച്ചടങ്ങിൽ ഇൻകാസ് ഷാർജ പ്രസിഡന്റും ഐ.എ.എസ് പ്രസിഡന്റുമായ അഡ്വ. വൈ. എ. റഹീം അധ്യക്ഷത വഹിച്ചു. ഇൻകാസ് യു.എ.ഇ കേന്ദ്ര കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ടി.എ. രവീന്ദ്രൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുഹമ്മദ് ജാബിർ, ഐ.എ.എസ് ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ശ്രീനാഥ്, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിജു അബ്രഹാം, ജനറൽ സെക്രട്ടറി നാരായണൻ നായർ, ട്രഷറർ മാത്യു ജോൺ, അബ്ദുൽ മനാഫ് കെ.എം.സി.സി പ്രസിഡന്റ് ഹാഷിം തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. മധുരപലഹാര വിതരണവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.