അജ്മാൻ: ഈ മാസം ഒന്നു മുതൽ ഇന്ധനവില വർധിച്ചതിനെ തുടർന്ന് അജ്മാൻ എമിറേറ്റിൽ ടാക്സി ചാർജിലും നേരിയ വർധന വരുത്തി. കിലോമീറ്ററിന് ഒരു ഫിൽസാണ് വർധിപ്പിച്ചത്. ജൂലൈ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലായി. ജൂണിൽ കിലോമീറ്ററിന് 1.81 ദിർഹമായിരുന്ന നിരക്ക് ഈ മാസം മുതൽ 1.82 ദിർഹമായി വർധിക്കും.
ഇന്ധനവില വർധിച്ചതിനെ അടിസ്ഥാനമാക്കി വരുംദിവസങ്ങളിൽ മറ്റ് എമിറേറ്റുകളിലും ടാക്സി ചാർജിൽ നേരിയ വർധന ഉണ്ടായേക്കും. കഴിഞ്ഞദിവസം പെട്രോളിന് ജൂലൈ ഒന്നു മുതൽ ലിറ്ററിന് അഞ്ചു ഫിൽസിന്റെ വർധന സർക്കാർ വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.