ഉമ്മുൽ ഖുവൈൻ: ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഇന്ത്യയുടെ 77ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് രാവിലെ എട്ടുമണിക്ക് കോൺസൽ മഞ്ജു അഹൂജ പതാക ഉയർത്തി. പ്രസിഡന്റ് മുഹമ്മദ് മൊഹിദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് സ്വാഗതവും ജോ. സെക്രട്ടറി റാഷിദ് പൊന്നാണ്ടി നന്ദിയും രേഖപ്പെടുത്തി.
ഫുജൈറ: ഫുജൈറ ഇന്ത്യന്‍ സോഷ്യൽ ക്ലബ് ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ അംരേഷ് കുമാർ പതാക ഉയർത്തി. തുടർന്ന് രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. ഐ.എസ്.സി വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ അധ്യക്ഷത വഹിച്ചു.
ക്ലബ് ഭാരവാഹികളായ വി.എം. സിറാജ്, മനാഫ് ഒളകര, സന്തോഷ് കെ. മത്തായി, അഡ്വ. മുഹമ്മദലി, അബ്ദുല്ല കൊടപ്പന, ഇസ്ഹാഖ് എന്നിവർ സന്നിഹിതരായിരുന്നു. ഐ.എസ്.സി ജനറൽ സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും കോൺസുൽ സെക്രട്ടറി അശോക് മുൽചന്ദാനി നന്ദിയും പറഞ്ഞു.
റാസല്‍ഖൈമ: റാക് കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. സമാജം പ്രസിഡന്റ് നാസര്‍ അല്‍ദാന ദേശീയ പതാക ഉയര്‍ത്തി. ട്രഷറര്‍ ഷാനവാസ്, ഷാനിയാസ്, അനസ്, ഷംസു, ഗഫൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.