രാജ്യം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ലോകമെമ്പാടുമുള്ള സാഹചര്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ കൂടുതൽ കരുത്താർജിക്കുകയാണ്. ശക്തമായ സമ്പദ്വ്യവസ്ഥയുടെ പിൻബലത്തിൽ ആഗോള ശക്തിയായി മാറാനുള്ള പാതയിലാണ് ഇന്ത്യ എന്ന് കാണുമ്പോൾ ഏറെ അഭിമാനം തോന്നുന്നു.
ഈ സ്വാതന്ത്ര്യ ദിനത്തിൽ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ ശക്തി അനുദിനം വളരാനും ലോകത്തിലെ ഏറ്റവും വിജയകരവും സമാധാനപരവുമായ രാഷ്ട്രങ്ങളിലൊന്നായി മാറാനും ഞാൻ പ്രാർഥിക്കുന്നു. സ്വാതന്ത്ര്യദിനാശംസകൾ -ജോയ് ആലുക്കാസ്, ചെയർമാൻ, ജോയ് ആലുക്കാസ് ഗ്രൂപ്
യു.എ.ഇയിലെ എല്ലാ ഇന്ത്യക്കാർക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിന ആശംസകൾ. ഭാരതം 77ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ മുൻഗാമികളുടെ സംഭാവനകളെ മറക്കില്ലെന്നും ശ്രദ്ധേയമായ ഒരു രാജ്യത്തിന്റെ അർപ്പണബോധമുള്ളതും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാർ എന്ന നിലയിൽ ആഗോളതലത്തിൽ സ്വന്തം രാജ്യത്തിന്റെ പദവി ഉയർത്തുന്നതിന് അശ്രാന്തം പ്രവർത്തിക്കുമെന്നും നമുക്ക് പ്രതിജ്ഞ ചെയ്യാം -ഷംലാൽ അഹമ്മദ്, മാനേജിങ് ഡയറക്ടർ (ഇന്റർനാഷനൽ ഓപറേഷൻസ്) മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.