അബൂദബിയിലെ ഹൂതി ആക്രമണത്തിനെതിരെ യു.എ.ഇക്ക് ഐക്യദാർഡ്യമറിയിച്ച്​ ഇന്ത്യ

ദുബൈ: അബൂദബിക്ക്​ നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ യു.എ.ഇക്ക്​ ഐക്യദാർഡ്യമറിയിച്ച്​ ഇന്ത്യ. യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ്​ മന്ത്രി ശൈഖ്​ അബ്​ദുല്ല​ ബിൻ സായിദ്​ ആൽ നെഹ്​യാനുമായി ഫോണിൽ സംസാരിക്കവെ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്​. ജയ്​ശങ്കറാണ്​ യു.എ.ഇക്ക്​ പിന്തുണയറിയിച്ചത്​. ഹൂതി ആക്രമണത്തെ അസ്വീകാര്യമായ പ്രവൃത്തിയെന്ന്​ വിശേഷിപ്പിച്ച്​ മന്ത്രി ട്വീറ്റ്​ ചെയ്യുകയും ചെയ്തു.

ആക്രമണത്തിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടതിൽ അനുശോചനം അറിയിക്കാനായി ശൈഖ്​ അബ്​ദുല്ല, ഡോ. എസ്​. ജയ്​ശങ്കറിനെ ഫോണിൽ വിളിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പൂർണ പിന്തുണ നൽകാൻ യു.എ.ഇയിലെ ഇന്ത്യൻ എംബസി അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുന്നതായി അദ്ദേഹം ട്വീറ്റിൽ അറിയിച്ചു.

Tags:    
News Summary - India express its solidarity to UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.