ദുബൈ: ഇന്ത്യ േഗ്ലാബൽ ഫോറത്തിെൻറ ആദ്യ മിഡിൽ ഈസ്റ്റ് എഡിഷൻ ശനി, ഞായർ ദിവസങ്ങളിൽ താജ് ദുബൈയിൽ നടക്കും. ഇന്ത്യയിൽനിന്നും യു.എ.ഇയിൽനിന്നുമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ബിസിനസ് പ്രമുഖരും പങ്കെടുക്കും. വിർച്വലായും നേരിട്ടും പരിപാടിയിൽ പങ്കെടുക്കാം. ഇന്ത്യ േഗ്ലാബൽ ഫോറമിെൻറ വെബ്സൈറ്റിൽ (IndiaGlobalForum.com) രജിസ്റ്റർ ചെയ്യുന്നവർക്ക് പങ്കെടുക്കാം. കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, യു.എ.ഇ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹമന്ത്രി ഒമർ ബിൻ സുൽത്താൻ അൽ ഒലമ, വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്മദ് അൽ സെയൂദി, ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അഹ്മദ് അബ്ദുറഹ്മാൻ അൽ ബന്ന, കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമവകുപ്പ് മന്ത്രി മുൻസുഖ് മൻഡവിയ, കേന്ദ്ര ഐ.ടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ തുടങ്ങിയവർ പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും വികസനം, പ്രാദേശിക പങ്കാളിത്തം വികസിപ്പിക്കൽ, സാമ്പത്തിക സേവനങ്ങളിലെ പങ്കാളിത്തം, ഇന്ത്യ- യു.എ.ഇ- ഇസ്രായേൽ അവസരങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.