ഷാർജ: ഇന്ത്യ ഇൻറർനാഷനൽ സ്കൂളിെൻറ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളോടെ പരിസ്ഥിതി ദിനാചരണം നടത്തി. കെ.ജി തലം മുതൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർഥികളെയും അണിനിരത്തി നടത്തിയ പരിസ്ഥിതി ബോധവത്കരണ പരിപാടികളിൽ ഭാവിതലമുറ ആവേശപൂർവം പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിെൻറ പ്രാധാന്യം പ്രമേയമാക്കി സംഘടിപ്പിച്ച ചിത്രരചന, മുദ്രാവാക്യ നിർമാണം, പെയിൻറിങ്, പരിസര ശുചീകരണം, വൃക്ഷത്തൈ നടൽ, പരിസ്ഥിതി ബോധവത്കരണം തുടങ്ങിയ പരിപാടികൾ ശ്രദ്ധേയമായി.
പ്രകൃതിയെ അറിയാനും സംരക്ഷിക്കാനും അവബോധം വിദ്യാർഥികൾക്ക് പകർന്ന് നൽകാനുള്ള പരിപാടികളാണ് സംഘടിപ്പിച്ചത്. മണ്ണും വിണ്ണും പുഴയും കരയും മലിനീകരിക്കപ്പെടാതെ സൂക്ഷിക്കേണ്ടതിെൻറ അനിവാര്യതയും പ്രകൃതിയെ അമിതമായി ചൂഷണം ചെയ്യുന്നതിെൻറ പ്രത്യാഘാതങ്ങളും പെയ്സ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബാഹിം ഹാജി വിദ്യാർഥികളെ ബോധവത്കരിച്ചു. പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, പ്രധാനാധ്യാപകരായ ഷിഫാന മുഈസ്, നാസ്നീൻ ഖാൻ, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.