ദുബൈ: യു.എ.ഇയുമായി ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) കൂടുതൽ രാജ്യങ്ങളുമായി ഒപ്പുവെക്കാൻ ഇന്ത്യ. യു.കെ, കാനഡ രാജ്യങ്ങളുമായി ഉടൻ കരാർ ഒപ്പുവെക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഡി.പി.ഐ.ഐ.ടി സെക്രട്ടറി രാജേഷ് കുമാർ സിങ് ദുബൈയിൽ പറഞ്ഞു. ദുബൈയിൽ സംഘടിപ്പിച്ച ഇന്ത്യ ജ്വല്ലറി എക്സ്പൊസിഷൻ സെന്റർ സമ്മേളനം വിലയിരുത്തി.
സൗദി അറേബ്യ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളുമായി സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെക്കുന്ന ചർച്ച തുടരുകയാണ്. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരുവർഷം പിന്നിടുമ്പോൾ ജ്വല്ലറി, വജ്രം ഉൾപ്പെടെ എല്ലാ രംഗത്തും വ്യാപാരവർധനക്ക് കരാർ ഊർജംപകർന്നുവെന്നും സമ്മേളനം വിലയിരുത്തി.യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, യു.എ.ഇ വാണിജ്യ മന്ത്രാലയം അസി. അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കെയ്ത്, കേന്ദ്ര വാണിജ്യ മന്ത്രാലയം ജോ. സെക്രട്ടറി ശ്രീകർ കെ. റെഡ്ഡി എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.