വെർച്വൽ ഫോർമാറ്റിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച എട്ടാമത് ഇന്ത്യ-യു.എ.ഇ ടാസ്ക് ഫോഴ്സ് യോഗം

ഇന്ത്യ–യു.എ.ഇ എട്ടാമത് ടാസ്ക് ഫോഴ്സ് യോഗം നടന്നു: സാമ്പത്തിക മേഖലയുടെ ഉത്തേജനത്തിന് പരസ്പര സഹകരണം അത്യാവശ്യം

ദുബൈ: വിവിധ രംഗങ്ങളിലെ ഇന്ത്യ–യു.എ.ഇ സഹകരണം ശക്തമാക്കുന്നതി െൻറ ഭാഗമായി രൂപവത്കരിച്ച ജോയൻറ്​ ടാസ്ക് ഫോഴ്‌സി​െൻറ എട്ടാമത് യോഗം നടന്നു. വെർച്വൽ ഫോർമാറ്റിൽ സംഘടിപ്പിച്ച യോഗത്തിൽ ഇന്ത്യ ആതിഥേയത്വം വഹിച്ചു.

ഇന്ത്യൻ റെയിൽ‌വേ, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബൂദബി എമിറേറ്റ് എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ശൈഖ് ഹമീദ് ബിൻ സായിദ് അൽ നഹ്​യാൻ എന്നിവർ ഇരു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി. ലോകത്ത് കോവിഡ് വെല്ലുവിളി തീർത്ത സമീപകാല സാഹചര്യത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പരസ്പര താൽപര്യമുള്ള മേഖലകളിൽ നിക്ഷേപവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്ന് ഇരുരാജ്യങ്ങളും സമ്മതിച്ചു.

ഇതിനായി വിവിധ മേഖലകളെയും പരസ്പര താൽപര്യമുള്ള വിഷയങ്ങളെയും കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള മികച്ച വാണിജ്യ-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, നിർദിഷ്​ട ധാരണകളെ അഭിസംബോധന ചെയ്യേണ്ടതി​െൻറ പ്രാധാന്യവും ഇരുപക്ഷവും ആവർത്തിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന് തടസ്സമാകുന്ന ഡംപിങ്​ വിരുദ്ധ തീരുവകളും നടപടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും താരിഫ്, റെഗുലേറ്ററി നിയന്ത്രണങ്ങളും വിശകലനം ചെയ്ത യോഗം, പരസ്പരം പ്രയോജനകരമായ പരിഹാരങ്ങൾ തേടി. ഇതിനായി രണ്ട് ഡംപിങ്​ വിരുദ്ധ മേഖലകളിൽ ശ്രമങ്ങളെ ഏകോപിപ്പിക്കാനും പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കാനും ഈ പ്രശ്നങ്ങൾ ഉടൻ പരിഗണിക്കാനും യോഗത്തിൽ ധാരണയായി.

ഇന്ത്യ അഭിലഷണീയമായ വളർച്ച പാതയിലാണെന്നും ഒരു സ്ഥിരനിക്ഷേപ രാജ്യമായ യു‌.എ.ഇയെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിൽ വിലപ്പെട്ട പങ്കാളിയായാണ് കാണുന്നതെന്നും യു‌.എ.ഇ നിക്ഷേപങ്ങൾക്ക് രാജ്യം ഉയർന്ന മുൻ‌ഗണന നൽകുന്നതോടൊപ്പം സ്ഥിരമായി തുടരാൻ ആഗ്രഹിക്കുന്നതായും മന്ത്രി പിയൂഷ് ഗോയൽ യോഗത്തിൽ വ്യക്തമാക്കി. യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിലൂടെ കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക രംഗത്ത് നല്ല മാറ്റമുണ്ടായെന്നും കഴിഞ്ഞ എട്ടു വർഷമായി ആ വിജയത്തി​െൻറ കേന്ദ്രബിന്ദു ടാസ്ക് ഫോഴ്സി​െൻറ പ്രതിബദ്ധതയാണെന്നും സമീപകാലത്ത് എല്ലാവർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും അടുത്ത ഘട്ടത്തിനായി അജണ്ട തയാറാക്കിയതായും യോഗത്തിൽ ശൈഖ് ഹമീദ് ബിൻ സായിദ് അൽ നഹ്​യാൻ ചൂണ്ടിക്കാട്ടി. ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വരുംവർഷങ്ങളിൽ ഗണ്യമായ വളർച്ചയിലേക്ക് എത്തിക്കാൻ കഴിയുമെന്ന് ബോധ്യമുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നിർണായക വേദിയായി 2012ലാണ് സംയുക്ത ടാസ്‌ക് ഫോഴ്‌സ് രൂപവത്​കരിച്ചത്. സമഗ്രവും തന്ത്രപരവുമായ പങ്കാളിത്ത കരാറിൽ ഇരുരാജ്യങ്ങളും 2017 ജനുവരിയിലാണ് ഒപ്പുവച്ചത്. ഇതുവരെയുള്ള ഉഭയകക്ഷി വ്യാപാരത്തി​െൻറയും നിക്ഷേപത്തി​െൻറയും കാര്യത്തിൽ യോഗം സംതൃപ്തി പ്രകടിപ്പിച്ചു. പ്രധാനമായും നിക്ഷേപം സുഗമമാക്കുന്നതിനായി കൂടുതൽ അവസരങ്ങൾ ക​െണ്ടത്തേണ്ടതി െൻറ ആവശ്യകതയും യോഗം വിലയിരുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.