ദുബൈ: പതിറ്റാണ്ടുകളായി ഊഷ്മള വ്യാപാര, നയതന്ത്ര ബന്ധം സൂക്ഷിക്കുന്ന ഇന്ത്യയും യു.എ.ഇയും തമ്മിൽ സഹകരണം കൂടുതൽ മേഖലകളിലേക്ക് വികസിക്കുന്നതിന്റെ സാക്ഷ്യമായി യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലെ സാന്നിധ്യം. സാമ്പത്തിക, നിക്ഷേപ സഹകരണ രംഗത്ത് വൻ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്കും യു.എ.ഇക്കും സാധിച്ചതിന്റെ ഭാഗമായാണ് ഉച്ചകോടിയിലേക്ക് യു.എ.ഇ പ്രസിഡന്റ് മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടത്.
ഇന്ത്യയുടെ ഉല്പന്ന കയറ്റുമതിയില്‍ നല്ലൊരു പങ്കും യു.എ.ഇയിലേക്കാണെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധത്തിന് കരുത്തുപകരുന്ന ഒട്ടേറെ കരാറുകളും ധാരണകളും മുമ്പുതന്നെ ഒപ്പുവെച്ചിട്ടുണ്ട്.
സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ (സെപ) എന്ന 2022 ഫെബ്രുവരി 18ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് മുഹമ്മദും പങ്കെടുത്ത വെര്‍ച്വല്‍ ഉച്ചകോടിയില്‍ ഒപ്പുവെച്ച കരാര്‍ നിലവില്‍വന്നതിനുശേഷം ഇരു രാഷ്ട്രങ്ങളും തമ്മിലെ വ്യാപാരബന്ധം കൂടുതല്‍ ദൃഢമായി. 2022-2023 സാമ്പത്തികവര്‍ഷത്തില്‍ യു.എ.ഇ-ഇന്ത്യ വ്യാപാരം സര്‍വകാല റെക്കോഡിലെത്തിയിരുന്നു.
വ്യാപാരം, ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്കാരം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇരുരാജ്യങ്ങളുടെയും സഹകരണം ഊന്നുന്നത്. വൈബ്രന്റ് ഗുജറാത്തിലെ പങ്കാളിത്തവും പുതിയ കരാറുകളിൽ ഒപ്പിട്ടതും ഇരുരാജ്യങ്ങളും തമ്മിലെ സഹകരണത്തെ പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്നാണ് വിലയിരുത്തുന്നത്.
വൈബ്രൻറ് ഗുജറാത്തിെൻറ ഭാഗമായി ഒരുക്കിയ യു.എ.ഇ പവിലിയന്റെ ഉദ്ഘാടനം വിദേശ വ്യാപാര സഹമന്ത്രി ഥാനി ബിൻ അഹ്മദ് അൽ സയൂദിയാണ് നിർവഹിച്ചത്. യു.എ.ഇയുടെ ഇന്ത്യൻ അംബാസഡർ അബ്ദുന്നാസർ ജമാൽ അൽഷാലി, അബൂദബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ് ചെയർമാനുമായ എം.എ. യൂസുഫലി എന്നിവരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
യു.എ.ഇ പവിലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സന്ദർശിച്ചു. അഹ്മദാബാദിൽ ആരംഭിക്കുന്ന ലുലു ഹൈപ്പർമാർക്കറ്റിെൻറ മോഡലും യു.എ.ഇ പവിലിയനിലെ ലുലു സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.