ദുബൈ: കേന്ദ്ര വാണിജ്യ, വ്യവസായകാര്യ മന്ത്രി പീയൂഷ് ഗോയലും യു.എ.ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. ഥാനി അൽ സയൂദിയും കൂടിക്കാഴ്ച നടത്തി.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ജയ്പൂരിൽ നടന്ന വ്യാപാര, നിക്ഷേപ മന്ത്രിതല യോഗത്തിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്ന് അൽ സയൂദി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഇന്ത്യയും യു.എ.ഇയും ഒപ്പുവെച്ച സമഗ്ര സാമ്പത്തിക സഹകരണ കരാർ (സെപ) പുതിയ അവസരങ്ങൾ മാത്രമല്ല, ഉഭയകക്ഷി ബന്ധത്തിൽ പുതു മാതൃകയും സൃഷ്ടിച്ചതായി അൽ സയൂദി ചർച്ചകൾക്ക് ശേഷം കുറിച്ചു. ജപ്പാൻ വിദേശകാര്യ മന്ത്രി യമദ കെൻജി, ഇന്തോനേഷ്യൻ വ്യാപാര മന്ത്രി ദുൽകിഫിൽ ഹസൻ തുടങ്ങി നിരവധി പേരുമായും ഇന്ത്യൻ സന്ദർശന വേളയിൽ അല സയൂദി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.