ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ശക്തമാകുന്നതിന് ദുബൈ എക്സ്പോ 2020 നിമിത്തമായെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. എക്സ്പോയിൽ ഇന്ത്യയുടെ ദേശീയദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം പലർക്കും അസൂയക്ക് കാരണമാകുന്നരൂപത്തിൽ വളർന്നു. യു.എ.ഇയുടെ വർധിച്ചുവരുന്ന ശക്തിയും പ്രാധാന്യവും എക്സ്പോ വിളിച്ചോതുന്നുണ്ട്. മഹാമാരിക്കിടയിൽ ഇത്തരമൊരു മേള നടത്താൻ സാധിച്ചത് യു.എ.ഇക്ക് പരീക്ഷണം തന്നെയായിരുന്നു. എങ്കിലും, അതെല്ലാം മറികടക്കാൻ സാധിച്ചു -അദ്ദേഹം കൂട്ടിച്ചേർത്തു.
എക്സ്പോയുടെ കാലയളവിൽതന്നെയാണ് യു.എ.ഇ-ഇന്ത്യ സമഗ്ര സാമ്പത്തിക പങ്കാളിത്തക്കരാർ രൂപപ്പെടുത്താൻ സാധിച്ചതെന്ന് അനുസ്മരിച്ച അദ്ദേഹം ഇന്ത്യയുടെ എക്സ്പോ പവലിയൻ സ്ഥിരമായി നിലനിർത്തുമെന്നും പറഞ്ഞു. ഇന്ത്യയുടെ വൈവിധ്യവും സംസ്കാരവും സമ്പന്നമായ പാരമ്പര്യവും അവസരങ്ങളും എക്സ്പോ പവലിയനിലൂടെ പ്രദർശിപ്പിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.