ദുബൈ: ഇന്ത്യയിലെ ഏറ്റവും വലിയ കടല്‍ വെളള ശുദ്ധീകരണ പ്ലാൻറിെൻറ നിര്‍മ്മാണ കരാർ യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക് കുന്ന ടെക്‌റ്റോണ്‍ എന്‍ജിനിയറിങ് ആൻറ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക്. ദിനം പ്രതി 150 ദശലക്ഷം ലിറ്റര്‍ ശുദ്ധജലം ഉത ്പാദിപ്പിക്കാന്‍ പ്രാപ്തിയുളള പ്ലാൻറ് 1700 കോടി രൂപ ചെലവിൽ ചെന്നൈ മെട്രോപോളിറ്റന്‍ വാട്ടര്‍ സപ്ലൈ ആൻറ് സ്വീവറ േജ് ബോർഡിനു വേണ്ടി തമിഴ്‌നാട്ടിലെ നെമ്മേലിയിലാണ് നിർമിക്കുക. പ്ലാൻറിന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനി സ്വാമി ഇന്ന് തറക്കല്ലിടും.
നിരവധി വര്‍ഷത്തെ പഠനങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും ശേഷമാണ് കേന്ദ്ര പരിസ്ഥിതി, നഗരജലവിതരണ മന്ത്രാലയം പദ്ധതിക്ക് ഈയിടെ അനുമതി നല്‍കിയത്. 30 മാസങ്ങള്‍കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി 2021 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാണ് ലക്ഷ്യം. ജര്‍മ്മന്‍ ഏജന്‍സിയായ കെ.എഫ്.ഡബ്ലിയുവും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളും ചേര്‍ന്നാണ് ഫണ്ട് നല്‍കിയിരിക്കുന്നത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന മേഖലയിലെ ഒമ്പതു ലക്ഷത്തോളം വരുന്ന പ്രദേശ വാസികള്‍ക്ക് ശുദ്ധജല ലഭ്യത ഉറപ്പാക്കാന്‍ പുതിയ പദ്ധതി ഉപകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍, കടല്‍ വെളളത്തില്‍ നിന്ന് ഉപ്പിെൻറ അംശം വേര്‍തിരിക്കുന്ന പദ്ധതികളില്‍ നേരത്തേ തന്നെ മികവ് തെളിയിച്ച സ്ഥാപനമാണ് ടെക്‌റ്റോണ്‍ എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറും തൃശൂർ സ്വദേശിയുമായ എം.എം.എം ഷെരീഫ് പറഞ്ഞു. പശ്ചിമേഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യന്‍ രാജ്യങ്ങളിലും നിര്‍മ്മാണ രംഗത്ത് സജീവമായ കമ്പനി ശുദ്ധജല, മലിനജല, എണ്ണ, വാതക സംസ്‌കരണ രംഗത്തും നിരവധി പദ്ധതികൾ പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ വ്യവസായി ലക്ഷ്മൺ ആണ് സ്ഥാപനത്തിെൻറ സഹ ഉടമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.