യു.​എ.​ഇ സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ദു​ബൈ ടീം

ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ദു​ബൈ ജേ​താ​ക്ക​ള്‍

അ​ബൂ​ദ​ബി: ഈ ​വ​ര്‍ഷ​ത്തെ യു.​എ.​ഇ സി.​ബി.​എ​സ്.​ഇ ക്ല​സ്റ്റ​ര്‍ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കാ​ദ​മി ദു​ബൈ ജേ​താ​ക്ക​ളാ​യി. ഡി.​പി.​എ​സ് ഷാ​ര്‍ജ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ബൂ​ദ​ബി ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ 25 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. അ​ബൂ​ദ​ബി എ​മി​റേ​റ്റ്‌​സ് ഫ്യൂ​ച​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ അ​ക്കാ​ദ​മി ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ്​ മേ​ധാ​വി മ​ഷൂ​ഖ് അ​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക നി​രീ​ക്ഷ​ക​നാ​യി. അ​ബൂ​ദ​ബി ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​ബെ​നോ കു​ര്യ​ന്‍, ഫി​സി​ക്ക​ല്‍ എ​ജു​ക്കേ​ഷ​ന്‍ ഹെ​ഡ് സി​റാ​ജ്, സെ​ക്ക​ന്‍ഡ​റി സൂ​പ്പ​ര്‍വൈ​സ​ര്‍ ഷാ​ന്‍റി തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - Indian Academy Dubai Winners in Badminton Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.