അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സ​ണ്‍ഡേ മാ​ര്‍ക്ക​റ്റ്

അ​ജ്മാ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ജ്മാ​ൻ സ​ൺ​ഡേ മാ​ർ​ക്ക​റ്റ് സം​ഘ​ടി​പ്പി​ക്കും. ഒ​ക്ടോ​ബ​ർ 30 മു​ത​ൽ അ​ജ്മാ​നി​ലെ അ​ൽ ജ​റ​ഫി​ലു​ള്ള അ​സോ​സി​യേ​ഷ​ന്‍ അ​ങ്ക​ണ​ത്തി​ല്‍ മേ​ള തു​ട​ങ്ങും. എ​ല്ലാ ഞാ​യ​റാ​ഴ്ച​ക​ളി​ലും രാ​വി​ലെ 10 മു​ത​ൽ രാ​ത്രി 9 വ​രെ​യു​മാ​ണ്​ ച​ന്ത സം​ഘ​ടി​പ്പി​ക്കു​ക.

വ​സ്ത്ര​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ എ​ന്നി​വ വ​ള​രെ ആ​ക​ർ​ഷ​ക​മാ​യ വി​ല​യി​ൽ ഇ​വി​ടെ വി​ൽ​പ​ന ന​ട​ക്കും. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സ്റ്റാ​ളു​ക​ൾ സ്ഥാ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ അ​ജ്മാ​നു​മാ​യി 06 7467722 എ​ന്ന ന​മ്പ​റി​ലോ info@iaajman.ae എ​ന്ന ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പ് സി​ദ്ധു അ​ജ്മാ​ൻ അ​റി​യി​ച്ചു. ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മ​സ്ഥാ​ന​മാ​ക്കി മാ​റ്റു​ന്ന​തി​നു​മാ​യി ആ​രം​ഭി​ച്ച സ​ൺ​ഡേ മാ​ർ​ക്ക​റ്റി​ല്‍ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. 

Tags:    
News Summary - Indian Association Ajman to host Sunday Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.