ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ ബലിപെരുന്നാൾ ആഘോഷം കൾചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്യൂണിറ്റി ഹാളിൽ അരങ്ങേറി. അസോസിയേഷൻ ആക്ടിങ് പ്രസിഡന്റ് പ്രദീപ് നെന്മാറയുടെ അധ്യക്ഷതയിൽ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ പാസ്പോർട്ട് വിഭാഗം കോൺസൽ സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ഷാജി ജോൺ, ജോ. ട്രഷറർ പി.കെ. റജി എന്നിവർ ആശംസ പ്രസംഗം നടത്തി. കൾചറൽ കമ്മിറ്റി കൺവീനർ കെ.ടി. നായർ ആമുഖ പ്രഭാഷണവും മാസ്റ്റർ മുഹമ്മദ് റമിൻ ഗഫൂർ ഖിറാഅത്തും നടത്തി.
ആക്ടിങ് ജനറൽ സെക്രട്ടറി ജിബി ബേബി സ്വാഗതവും കൾചറൽ കമ്മിറ്റി കോഓഡിനേറ്ററും മാനേജിങ് കമ്മിറ്റി അംഗവുമായ അബ്ദു മനാഫ് മാട്ടൂൽ നന്ദിയും പറഞ്ഞു. കുവൈത്ത് ദുരന്തത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി മൗനപ്രാർഥനയോടെയാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചത്. ആദിൽ അത്തുവും സംഘവും അവതരിപ്പിച്ച ഗാനമേളക്ക് പുറമേ ഷാർജ ഇന്ത്യൻ സ്കൂൾ ഗേൾസ് വിഭാഗം അവതരിപ്പിച്ച ഒപ്പനയും സിനിമാറ്റിക് ഡാൻസും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.