െഎ.എ.എസ് മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു

ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ പ്രഥമ മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മീ ഡിയ വൺ മിഡിൽ ഇൗസ്റ്റ് വാർത്താവിഭാഗം മേധാവി എം.സി.എ. നാസർ, ഹിറ്റ് 96.7 എഫ്.എം വാർത്താ വിഭാഗം മേധാവി ഷാബു കിളിത്തട്ടിൽ, മാതൃഭൂമി ലേഖകൻ ഇ.ടി.പ്രകാശ് എന്നിവർക്കാണ് പുരസ്കാരം. 'ഗൾഫ് മാധ്യമം' ബ്യൂറോ ചീഫ് സവാദ് റഹ്മാൻ പ്രത്യേക ജ്യൂറി പരാമർശം നേടി.

പ്രമുഖ മാധ്യമപ്രവർത്തകൻ ഐസക് ജോൺ പട്ടാണിപ്പറമ്പി​​െൻറ നേതൃത്വത്തിലുള്ള ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. യു.എ.ഇയിൽ പ്രവർത്തിക്കുന്ന മാധ്യമങ്ങളിലെ പ്രവാസി വിഷയങ്ങളിൽ ഊന്നിയുള്ള റിപ്പോർട്ടുകളാണ് അവാർഡിന് പരിഗണിച്ചത്. മാനേജ്മ​​െൻറ് കമ്മിറ്റിയുടെയും മാധ്യമ കമ്മിറ്റിയുടേയും സാന്നിധ്യത്തിൽ അസോസിയേഷൻ പ്രസിഡൻറ് ഇ.പി. ജോൺസൻ അവാർഡ് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച രാത്രി എട്ടിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. 25,000 രൂപയും പ്രശംസാ ഫലകവും അടങ്ങിയതാണ് അവാർഡ്.

Tags:    
News Summary - indian association sharjah media award -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.