ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മു​ൻ കേ​ന്ദ്ര​മ​ന്ത്രി താ​രി​ഖ് അ​ൻ​വ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഇ​ന്ത്യ​ൻ അ​സോ. ഷാ​ർ​ജ​യു​ടെ പ്ര​വ​ര്‍ത്ത​നം പ്ര​ശം​സ​നീ​യം -താ​രി​ഖ് അ​ൻ​വ​ർ

ഷാ​ര്‍ജ: 42 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ​യു​ടെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ മ​ഹ​ത്ത​ര​വും പ്ര​ശം​സ​നീ​യ​വു​മാ​ണെ​ന്ന് മു​ൻ കേ​ന്ദ്ര​മ​ന്ത്രി താ​രി​ഖ് അ​ൻ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​സോ​സി​യേ​ഷ​ന്‍റെ പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​സി​ഡ​ൻ​റ്​​ അ​ഡ്വ. വൈ.​എ റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള സ്​​റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ.​പി. ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ മാ​ത്യു ജോ​ൺ, ജോ​യ​ൻ​റ്​ ട്ര​ഷ​റ​ർ ബാ​ബു വ​ർ​ഗീ​സ്, മാ​നേ​ജി​ങ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കെ. ​ബാ​ല​കൃ​ഷ്ണ​ൻ, റോ​യ് മാ​ത്യു, സാം ​വ​ർ​ഗീ​സ്, പ്ര​ദീ​ഷ് ചി​ത​റ, അ​ബ്​​ദു​മ​നാ​ഫ്, ഹ​രി​ലാ​ൽ, കെ. ​സു​നി​ൽ​രാ​ജ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ജ് വ​ർ​ഗീ​സ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി ന​ന്ദി​യും പ​റ​ഞ്ഞു.പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ദ​നം രാ​ജേ​ഷ് മാ​രാ​രും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​വും പി.​കെ. മേ​ദി​നി ഗാ​യ​ക​സം​ഘം അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും നൃ​ത്ത​വും ഉ​ൾ​പ്പെ​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

Tags:    
News Summary - Indian Association Sharjah New Year Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.