അജ്മാന്: ഇന്ത്യന്‍ അസോസിയേഷന് അജ്മാന് ആഭിമുഖ്യത്തില്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് സഹകരണത്തോടെ ടീച്ചേഴ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. നോർത്തേൺ എമിറേറ്റുകളിൽ നിന്നുള്ള സി.ബി.എസ്.ഇ സ്കൂളുകള്‍ പരിപാടിയിൽ പങ്കെടുത്തു. 42 സി.ബി.എസ്.ഇ സ്കൂൾ പ്രിൻസിപ്പൽമാരെ ചടങ്ങില്‍ ആദരിച്ചു.
സ്കൂളുകളിൽനിന്ന് തിരഞ്ഞെടുത്ത 84 അധ്യാപകർക്ക് ടീച്ചേഴ്സ് എക്സലൻസ് അവാർഡ് നൽകി.
ചടങ്ങിനോടനുബന്ധിച്ച് അജ്മാൻ, ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ 15 സ്കൂളുകൾ ദേശഭക്തിഗാനങ്ങളും നൃത്തരൂപങ്ങളും ഉൾപ്പെടുന്ന സാംസ്കാരിക പരിപാടികൾ അവതരിപ്പിച്ചു. അസോസിയേഷന് ചെയർമാൻ അഫ്താബ് ഇബ്രാഹിം പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് അബ്ദുൽ സലാഹ് സ്വാഗത പ്രസംഗം നടത്തി.
ദുബൈ ഇന്ത്യന്‍ കോൺസുലേറ്റിലെ സാമ്പത്തിക, വ്യാപാര, വാണിജ്യ വിഭാഗം കോണ്‍സല്‍ കെ. കാളിമുത്തു മുഖ്യാതിഥിയായിരുന്നു. അസോസിയേഷന് ജനറൽ സെക്രട്ടറി രൂപ് സിദ്ധു നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.