വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്ന ഭ​വ​ൻ​സ് പേ​ൾ വി​സ്ഡം സ്കൂ​ൾ ഷാ​ർ​ജ​യു​ടെ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ പു​തി​യ കാ​മ്പ​സ്​ അ​ൽ അ​സ്ര​യി​ൽ ആ​രം​ഭി​ച്ചു

ഷാ​ർ​ജ: ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ പു​തി​യ​ കാ​മ്പ​സ്​ ഷാ​ർ​ജ​യി​ലെ അ​ൽ അ​സ്ര​യി​ൽ ആ​രം​ഭി​ച്ചു. ഭ​വ​ൻ​സ് പേ​ൾ വി​സ്ഡം സ്കൂ​ൾ ഷാ​ർ​ജ എ​ന്നാ​ണ്​ പേ​ര്​. ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍റെ മി​ഡി​ലീ​സ്റ്റി​ലെ ഒ​മ്പ​താ​മ​ത്തെ​യും യു.​എ.​ഇ​യി​ലെ അ​ഞ്ചാ​മ​ത്തെ​യും കാ​മ്പ​സാ​ണി​ത്. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​​ന്ദ്ര​മേ​നോ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ. സൂ​ര​ജ് രാ​മ​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ സി.​എ. ദി​വ്യ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു പ​ണി​ക്ക​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 2006ൽ ​കു​വൈ​ത്തി​ൽ ആ​ദ്യ സ്കൂ​ൾ ആ​രം​ഭി​ച്ചാ​ണ്​​ ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ മി​ഡി​ലീ​സ്റ്റി​ലേ​ക്ക് കാ​മ്പ​സു​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​ത്.

നി​ല​വി​ൽ അ​ബൂ​ദ​ബി​യി​ൽ മൂ​ന്നു സ്കൂ​ളു​ക​ളും ദു​ബൈ​യി​ൽ ഒ​ന്നും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു​ണ്ട്. പു​തി​യ കാ​മ്പ​സി​ലേ​ക്ക്​ 2023-2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രീ ​കെ.​ജി മു​ത​ൽ ഗ്രേ​ഡ് എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി പ്ര​വേ​ശ​നം ആ​രം​ഭി​ച്ച​താ​യി സ്കൂ​ൾ മാ​നേ​ജ്​​മെ​ന്‍റ്​ പ്ര​തി​നി​ധി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. അ​ഡ്മി​ഷ​ൻ ഫോ​റ​ങ്ങ​ൾ സ്കൂ​ൾ വെ​ബ്സൈ​റ്റാ​യ www.Bhavans-sharjah.comൽ ​ല​ഭ്യ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0563334210 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. ചെ​യ​ർ​മാ​ൻ എ​ൻ.​കെ. രാ​മ​ച​​ന്ദ്ര​മേ​നോ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ. സൂ​ര​ജ് രാ​മ​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ സി.​എ. ദി​വ്യ രാ​ജേ​ഷ് രാ​മ​ച​ന്ദ്ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഇ​ന്ദു പ​ണി​ക്ക​ർ, സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Indian Education's new campus opened in Al Azra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.