ഇന്ത്യൻ എംബസിയിൽ ചർക്ക സ്​ഥാപിക്കുന്നു

അബൂദബി: ഇന്ത്യൻ രാഷ്​ട്രപിതാവ്​ മഹാത്​മാഗാന്ധിയുടെ ശിൽപം സ്​ഥാപിച്ച്​ ഒരു വർഷം പൂർത്തിയാകുന്നതിന്​ മുമ്പ്​ ഗാന്ധിജി പ്രതിരോധത്തി​​​െൻറ ചിഹ്​നമായി ഉയർത്തിക്കാട്ടിയ ചർക്കയും യു.എ.ഇയുടെ തലസ്​ഥാനത്ത്​ സ്​ഥാനം പിടിക്കുന്നു. പയ്യന്നൂർ ഗ്രാമോദയ ഖാദി കേന്ദ്രത്തിൽനിന്ന്​ അബൂദബിയിൽ എത്തിച്ച ചർക്ക ഇന്ത്യൻ എംബസിയിലാണ്​ സ്​ഥാപിക്കുക. ചർക്ക ഉടൻ എംബസിയിൽ സ്​ഥാപിക്കുമെന്ന്​ ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി അറിയിച്ചു.
വി.ടി.വി. ദാമോദര​​​െൻറ നേതൃത്വത്തിലാണ്​ ചർക്കയും നൂലും അബൂദബിയിലെത്തിച്ചത്​.

നേരത്തെ മഹാത്​മാഗാന്ധിയുടെ ശിൽപം അബൂദബി ഇന്ത്യ സോഷ്യൽ ആൻഡ്​ കൾച്ചറൽ സ​​െൻററിൽ സ്​ഥാപിക്കുന്നതിനും വി.ടി.വി. ദാമോദരൻ മുൻകൈയെടുത്തിരുന്നു. ചർക്ക അബൂദബിയിലേക്ക്​ കൊണ്ടുവരുന്നതി​​​െൻറ ഭാഗമായി ഒക്​ടോബർ 25ന്​ പയ്യന്നൂർ ഗ്രാമോദയ ഖാദിസംഘം അങ്കണത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇൗ വർഷം ജനുവരിയിലാണ്​ ശിൽപി ചിത്രൻ കുഞ്ഞിമംഗലം രൂപകൽപന ചെയ്​ത ഗാന്ധിജിയുടെ അർധകായ പ്രതിമ ​െഎ.എസ്​.സിയിൽ സ്ഥാപിച്ചത്.

വെള്ളിയാഴ്​ച അബൂദബി ഉമ്മുൽ ഇമാറാത്ത് പാർക്കിൽ സംഘടിപ്പിച്ച സഹിഷ്ണുതാ ദിനാചരണത്തിൽ പയ്യന്നൂർ ഗ്രാമോദയ ഖാദിസംഘത്തിൽനിന്ന്​ കൊണ്ടുവന്ന ചർക്ക പ്രദർശിപ്പിച്ചിരുന്നു. യു.എ.ഇ വിദേശകാര്യ–അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ് അബ്​ദുല്ല ബിൻ സായിദ് ആൽ നഹ്​യാൻ, ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി ഉൾപ്പെടെയുള്ള പ്രമുഖർ ചർക്ക സന്ദർശിച്ചു. ഗാന്ധിജിയുടെ ശിൽപത്തിന്​ പിന്നാലെ ചർക്കയും സ്​ഥാപിതമാകുന്നതോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തി​​​െൻറ സ്​മരണകളുടെ ഒരു ചിഹ്​നം കൂടി അബൂദബിക്ക്​ സ്വന്തമാവുകയാണ്​.

Tags:    
News Summary - indian embassy-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.