ഷാർജ: കമോൺ കേരള ആറാം എഡിഷനോടനുബന്ധിച്ച് ഏർപ്പെടുത്തിയ ‘ഇന്ത്യൻ ഹ്യുമാനിറ്റേറിയൻ ഐക്കൺ അവാർഡ്’ ബിസിനസ് പ്രമുഖനും ജീവകാരുണ്യ പ്രവർത്തകനുമായ ‘ബോച്ചെ’ എന്ന ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു.
കമോൺ കേരളയുടെ സമാപന ദിനമായ ഞായറാഴ്ച വൈകീട്ട് ഷാർജ എക്സ്പോ സെന്ററിൽ അറബ്, ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ഡയറക്ടർ ജമാൽ ബു സിൻജലാണ് പുരസ്കാരം സമ്മാനിച്ചത്.
മലയാളി സമൂഹം ഏറ്റെടുത്ത റഹീമിന്റെ മോചനദ്രവ്യ ശേഖരണ യജ്ഞം അടക്കം ജീവകാരുണ്യ മേഖലയിലെ നിസ്വാർഥ സേവനം പരിഗണിച്ചാണ് അവാർഡ്. ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബോച്ചെ, ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപകനും കൂടിയാണ്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ട്രസ്റ്റിന് കീഴിൽ നടന്നിട്ടുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ സേവന പ്രവർത്തനങ്ങളിൽ ഇടപെടുന്ന ബോബി ചെമ്മണ്ണൂരിന് പ്രവാസ സമൂഹത്തിന്റെ ആദരവെന്ന നിലയിൽ കൂടിയാണ് അവാർഡ് സമ്മാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.