ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​ർ ഈ​ദ് ന​മ​സ്‌​കാ​രം രാ​വി​ലെ 6.18ന്

​ദു​ബൈ: ദു​ബൈ മ​ത​കാ​ര്യ​വ​കു​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​ഹി സെ​ന്റ​റും അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ന്റ​റും ന​ട​ത്തു​ന്ന ഈ​ദ് ന​മ​സ്‌​കാ​രം രാ​വി​ലെ 6.18ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. അ​ല്‍ഖൂ​സ് അ​ല്‍മ​നാ​ര്‍ സെ​ന്റ​ര്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഈ​ദ് ന​മ​സ്‌​കാ​ര​ത്തി​ന് മൗ​ല​വി അ​ബ്ദു​സ്സ​ലാം മോ​ങ്ങ​വും ഖി​സൈ​സ് ടാ​ര്‍ഗ​റ്റ് ഫു​ട്‌​ബാ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന ഈ​ദ് ന​മ​സ്‌​കാ​ര​ത്തി​ന് മൗ​ല​വി ഹു​സൈ​ന്‍ ക​ക്കാ​ടും നേ​തൃ​ത്വം ന​ല്‍കും.

ഈ ​ര​ണ്ട് മ​ല​യാ​ള ഈ​ദ്ഗാ​ഹി​ന് പു​റ​മെ ഖി​സൈ​സ് സോ​നാ​പൂ​രി​ലെ ഉ​റു​ദു ഈ​ദ് ഗാ​ഹി​ന് ഹാ​ഫി​സ് ന​ഈ​മു​ല്ല സ​നാ​ബു​ലി​യും ബ​ര്‍ഷ​യി​ല്‍ എ​ന്‍.​ജി.​എ​സ് സ്‌​കൂ​ളി​ലെ ഇം​ഗ്ലീ​ഷ് ഈ​ദ്ഗാ​ഹി​ന് അ​യാ​സ് ഹൗ​സി​യും ഖി​സൈ​സ് ക്ര​സ​ന്റ് ഇം​ഗ്ലീ​ഷ് സ്‌​കൂ​ളി​ലെ ത​മി​ഴ് ഈ​ദ്ഗാ​ഹി​ന് ശൈ​ഖ് മു​ഫാ​രി​സ് താ​ജു​ദ്ദീ​നും നേ​തൃ​ത്വം ന​ല്‍കും. വു​ദു​വെ​ടു​ത്ത് മു​സ​ല്ല​യു​മാ​യി വ​ര​ണം. സ്ത്രീ​ക​ള്‍ക്ക് പ്ര​ത്യേ​ക സ്ഥ​ല​സൗ​ക​ര്യ​വും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്ന് വാ​ഹ​ന സൗ​ക​ര്യ​വും ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് 050 5242429 (അ​ല്‍ഖൂ​സ്), 055 8401357 (ഖി​സൈ​സ്).

Tags:    
News Summary - Indian Islahi Center Eid Namaz at 6.18 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.