ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റ​ർ ന​ട​ത്തി​യ ഇ​ഫ്താ​ർ

പ്രതിദിന ഇഫ്താർ ഒരുക്കി ഇന്ത്യൻ ഇസ്‌ലാഹി സെന്‍റർ

ദു​ബൈ: ദു​ബൈ അ​ൽ​മ​നാ​ർ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റും ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​റും ദു​ബൈ ദാ​റു​ൽ​ബി​ർ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് ദി​വ​സ​വും ന​ട​ത്തു​ന്ന ഇ​ഫ്താ​ർ യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്​ ഏ​റെ സ​ഹാ​യ​ക​മാ​യി. ഖി​സൈ​സ് ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ, അ​ൽ​ബ​റാ​ഹ അ​ൽ​മ​നാ​ർ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ, അ​ൽ​ഖൂ​സ് അ​ൽ​മ​നാ​ർ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ എ​ന്നീ സെ​ന്‍റ​റു​ക​ളി​ലാ​യി ദി​വ​സ​വും 1500 പേ​ർ​ക്കാ​ണ്​ ഇ​ഫ്താ​ർ ഒ​രു​ക്കു​ന്ന​ത്. അ​ബൂ​ദ​ബി, ഷാ​ര്‍ജ എ​മി​റേ​റ്റു​ക​ളി​ലെ വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ലും ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ക്കു​ള്ള ഇ​ഫ്താ​ര്‍ കി​റ്റ് വി​ത​ര​ണം ശാ​ഖ ക​മ്മി​റ്റി​ക​ള്‍ നേ​ര​ത്തേ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു. 

Tags:    
News Summary - Indian Islahi Center prepares daily Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.