ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ സാ​ഹി​ത്യ വി​ഭാ​ഗം അ​ക്ഷ​ര സ​ദ​സ്സ്

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന അ​ക്ഷ​ര ക്ല​ബ് സാ​ഹി​ത്യ സ​ദ​സ്സ്​ സം​ഘ​ടി​പ്പി​ച്ചു.

ഒ​ട്ടേ​റെ എ​ഴു​ത്തു​കാ​രു​ടെ​യും ര​ച​യി​താ​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ ഇ​സ്​​ലാ​മി​ക് സെ​ന്റ​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ന്ന കാ​വ്യ സ​ദ​സ്സ് ഇ​സ്​​ലാ​മി​ക് സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല പ​റ​പ്പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഴു​ത്തി​ന്റെ​യും വാ​യ​ന​യു​ടെ​യും പ്ര​ചാ​ര​ണ​വും പ്ര​വാ​സി എ​ഴു​ത്തു​കാ​ര​നും ക​വി​യും പു​സ്ത​ക ര​ച​യി​താ​വു​മാ​യ മൊ​യ്‌​തീ​ൻ അം​ഗ​ടി​മു​ഗ​റി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ന്റെ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ ജു​ബൈ​ർ വെ​ള്ളാ​ട​ത്ത് അ​വ​ത​രി​പ്പി​ച്ചു.

ഓ​ൺ​ലൈ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച അ​ബ്ദു​ൽ മ​ജീ​ദ്.​സി, ഗ​ഫൂ​ർ പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വ​ർ​ക്ക് ഉ​പ​ഹാ​രം ന​ൽ​കി.

ഇ​സ്‍ലാ​മി​ക് സെ​ന്റ​ർ സാ​ഹി​ത്യ വി​ഭാ​ഗം സെ​ക്ര​ട്ട​റി ജാ​ഫ​ർ കു​റ്റി​ക്കോ​ട് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ ഹ​ക്കീം എ​ട​ക്ക​ഴി​യൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Indian Islamic Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.