അബൂദബി: ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയസ് വിഭാഗം സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരത്തിന് ഉജ്ജ്വല സമാപനം. രജിസ്റ്റര്‍ ചെയ്ത 200 മത്സരാർഥികളില്‍നിന്ന് രണ്ടു ഘട്ടങ്ങളിലായി നടന്ന പ്രാഥമിക മത്സരത്തില്‍ യോഗ്യത നേടിയ അമ്പതോളം മത്സരാര്‍ഥികള്‍ ഫൈനലില്‍ മാറ്റുരച്ചു.
ഔഖാഫ് പ്രതിനിധികളായ ഡോ. അഹ്മദ് ബകര്‍, മുഹമ്മദ് അബ്ദുല്ല അബ്ദുല്‍ അസീസ്, മഹ്മൂദ് ഹുസൈന് ശൈഖ് എന്നിവര്‍ വിധി നിര്‍ണയം നടത്തി. 12 വയസ്സ് മുതല്‍ 20 വയസ്സ് വരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മുഹമ്മദ് ഫായിസും (അജ്മാന്), പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആയിഷത്ത് ഷസ്നയും (അബൂദബി), മുതിര്‍ന്നവരുടെ വിഭാഗത്തില്‍ മുനീബ് മുഹമ്മദും (ദുബൈ) ജേതാക്കളായി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അമീര്‍ അലി (അജ്മാന്), അബ്ദുല്‍ റഊഫ് (അബൂദബി) എന്നിവരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹസ്ലിന് ആയിഷ (അബൂദബി), ഹുദ ജാബിര്‍ (അബൂദബി) എന്നിവരും മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സുഹൈല്‍ ഇ.കെ. (ദുബൈ), ഫൈസല്‍ മുഹമ്മദ് (അബൂദബി) എന്നിവരും യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി.
ഒന്നാം സ്ഥാനം നേടിയവര്‍ക്ക് 50,000 രൂപയുടെയും രണ്ടാം സ്ഥാനം നേടിയവര്‍ക്ക് 30,000 രൂപയുടെയും മൂന്നാം സ്ഥാനം നേടിയവര്‍ക്ക് 20,000 രൂപയുടെയും കാഷ് പ്രൈസ്, മെമന്റോ, സര്‍ട്ടിഫിക്കറ്റ് എന്നിവയും ഫൈനലിസ്റ്റുകള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനിച്ചു. സെയ്ഫ് ലൈന്‍ ഗ്രൂപ് എം.ഡി. ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഹിദായത്തുള്ള അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി. ബാവ ഹാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുല്‍ സലാം, ട്രഷറര്‍ ശിഹാബ് പരിയാരം, ഭാരവാഹികളായ ഹാരിസ് ബാഖവി, മുസ്തഫ വാഫി, ഇസ്ഹാഖ് നദ്വി എന്നിവര്‍ സംസാരിച്ചു. സിനാന് മുഹമ്മദ് നൂറുള്ള ഖിറാഅത്ത് നടത്തി.
അബൂദബി കെ.എം.സി.സി പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, അബൂദബി സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന് തങ്ങള്‍, അബ്ദു റഊഫ് അഹ്സനി, അബ്ദുല്ല നദ്വി, അഷ്റഫ് പൊന്നാനി, അബ്ദുല്‍ കബീര്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു. സലീം നാട്ടിക, അഷ്റഫ് നജാത്ത്, സിദ്ധീഖ് എളേറ്റില്‍, ഹനീഫ പടിഞ്ഞാര്‍ മൂല, ഇസ്മായില്‍ പാലക്കോടന്‍, അബ്ദുല്‍ അസീസ് പി.എം., അബ്ദുല്ലത്തീഫ് ഹുദവി, അബ്ദുല്‍ വഹാബ് ഹുദവി, അഷ്റഫ് ഇരിക്കൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.