ഷാർജ: ലൂബ്രിക്കേഷൻ ഉൽപാദനരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സ് ഷാർജയിൽ പ്ലാൻറ് തുറന്നു. കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പ്ലാൻറിെൻറ ഉദ്ഘാടനം നിർവഹിച്ചു.
ഷാർജ ഹംരിയ്യ ഫ്രീ സോണിലാണ് ഗൾഫിലെ ഏറ്റവും അത്യാധുനിക സൗകര്യമുള്ള ലൂബ്രിക്കൻറ്, ഗ്രീസ് ഉൽപാദന പ്ലാൻറ് തുറന്നത്. പൂർണമായും ഓട്ടോമാറ്റിക്ക് ഉൽപാദനമാണ് പ്ലാൻറിെൻറ പ്രത്യേകത. സിദ്ധാർഥ് ഗ്രീസ് ആൻഡ് ലൂബ്സിെൻറ സമ്പൂർണ ഉടമസ്ഥതയിലുള്ള ട്രിനിറ്റി ലൂബ്സ് ആൻഡ് ഗ്രീസിെൻറ പേരിലാണ് പ്ലാൻറ് പ്രവർത്തിക്കുക.
40 രാജ്യങ്ങളിലേക്ക് ഉൽപന്നങ്ങൾ കയറ്റി അയക്കുന്ന കമ്പനിയുടെ അന്താരാഷ്ട്ര പ്രവർത്തനം കൂടുതൽ ഊർജിതമാക്കാനാണ് പ്ലാൻറ് ലക്ഷ്യമിടുന്നത്. ഷാർജ ഹംരിയ്യയിലെ സാന്നിധ്യം ഇതിന് സഹായകമാകുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
എണ്ണ മേഖലയിലെ ഇന്ത്യ-യു.എ.ഇ ബന്ധത്തിെൻറ കരുത്ത് കൂടിയാണ് പുതിയ പ്ലാൻറ് എന്ന ലക്ഷ്യം സാക്ഷാത്കരിച്ചതെന്ന് കമ്പനി ചെയർമാൻ സുധീർ സച്ച്ദേവ പറഞ്ഞു.ഹംരിയ ഫ്രീസോൺ ഡയറക്ടർ സൗദ് സലീം അൽ മസ്ഊൽ, ഇന്ത്യയിൽ നിന്ന് ഒ.എൻ.ജി.സി ചെയർമാൻ സുഭാഷ് കുമാർ, പെട്രോളിയം വകുപ്പ് അഡിഷണൽ സെക്രട്ടറി അമർനാഥ്, ഇന്ത്യൻ ഓയിൽ കോർപറേഷെൻറ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, കമ്പനിയുടെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടർ ഇഷ ശ്രീവാസ്തവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.