അബൂദബി ഫെസ്​റ്റിവലിൽ തരംഗമാകാൻ ഇന്ത്യൻ സംഗീതവും കലയും

അബൂദബി: പതിനഞ്ചാമത്​ അബൂദബി ഫെസ്​റ്റിവലിൽ ഇന്ത്യൻ സംഗീതവും കലയും ശ്രദ്ധേയമാകും. ഫെസ്​റ്റിവലിലെ ഒൗദ്യോഗിക രാജ്യമെന്ന നിലയിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്​ചവെക്കാനാണ്​ ഇന്ത്യ ഒരുങ്ങുന്നത്​. ക്ലാസിക്കൽ നൃത്തം, സംഗീതനൃത്തം, സമകാലിക കലാപ്രകടനങ്ങൾ എന്നിവയുടെ പ്രതിനിധാനങ്ങൾ ഫെസ്​റ്റിവലിൽ ഇന്ത്യ അവതരിപ്പിക്കുമെന്ന്​ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി വ്യക്​തമാക്കി. ഉമ്മ്​ അൽ ഇമാറാത്​ പാർക്ക്​, എമിറേറ്റ്​സ്​ പാലസ്​ ഒാഡിറ്റോറിയം എന്നിവിടങ്ങളിലാണ്​ ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ അരങ്ങേറുക.

മാർച്ച്​ എട്ടിന്​ രാത്രി എട്ടിന്​ എമിറേറ്റ്​സ്​ പാലസ്​ ഒാഡിറ്റോറിയത്തിൽ ‘ദ മെർച്ചൻറ്​സ്​ ഒാഫ്​ ബോളിവുഡ്​’ നൃത്തപരിപാടി നടക്കും. വൈഭവി മെർച്ചൻറ്​, സാലിം, സുലെമാൻ മെർച്ചൻറ്​ എന്നിവരായിരിക്കും പരിപാടി നയിക്കുക. മാർച്ച്​ എട്ട്​ മുതൽ 30 വരെ എമിറേറ്റ്​സ്​ പാലസ്​ ​േഫായറിൽ കലിഗ്രഫർ രാജീവ്​ കുമാറി​​​െൻറ കലിഗ്രഫി പ്രദർശനമുണ്ടായിരിക്കും. 19ന്​ രാത്രി എട്ടിന്​ തനുശ്രീ ശങ്കർ ഡാൻസ്​ അക്കാദമിയുടെ ഇന്ത്യൻ  ക്ലാസിക്കൽ നൃത്തം ‘വി ദ ലിവിങ്​’ എന്ന പേരിൽ അവതരിപ്പിക്കും. മാർച്ച്​ 22ന്​ രാത്രി ഏഴ്​ മുതൽ എട്ട്​ വരെയും 23ന്​ വൈകുന്നേരം ആറ്​ മുതൽ രാത്രി ഏഴ്​ വരെയും ഉമ്മ്​ അൽ ഇമാറാത്​ പാർക്കിൽ ഗില്ലെസ്​ ചുയേൻ നയിക്കുന്ന ശിൽപശാല ഉണ്ടാകും.

നാടൻകല, ആധുനിക ബാലേ, സമകാലിക നൃത്തരൂപങ്ങൾ എന്നിവയിൽ പരിശീലനം നേടിയ കലാകാരനാണ്​ ഗില്ലെസ്​ ചുയേൻ. 23ന്​ രാത്രി എട്ട്​ മുതൽ ഒമ്പത്​ വരെ ഉമ്മ്​ അൽ ഇമാറാത്​ പാർക്കിൽ ‘രഘു ദീക്ഷിത്​ പ്രോജക്​ട്​സ്​’ അവതരിപ്പിക്കും. 25ന്​ രാത്രി എട്ടിന്​ എമിറേറ്റ്​സ്​ പാലസ്​ ഒാഡിറ്റോറിയത്തിൽ ലോകപ്രശസ്​ത സരോദ്​ വാദകൻ ഉസ്​താദ്​ അംജദ്​ അലി ഖാ​​​െൻറ സംഗീത പരിപാടി ഉണ്ടാകും. www.800tickets.com വെബ്​സൈറ്റിലൂടെ ടിക്കറ്റ്​ ബുക്ക്​ ചെയ്യാമെന്ന്​ നവ്​ദീപ്​ സിങ്​ സൂരി വ്യക്​തമാക്കി. പ്രത്യേക ഡിസ്​കൗണ്ട്​ നിരക്കിൽ ടിക്കറ്റ്​ ലഭിക്കാൻ ‘​െഎ.എൻ.ഡി 50’ എന്ന പ്രമോഷൻ കോഡ്​ ഉപയോഗിക്കണ​െമന്നും എംബസി അധികൃതർ വ്യക്​തമാക്കി. യു.എ.ഇ സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാ​​​െൻറ രക്ഷാകർതൃത്വത്തിലാണ്​ അബൂദബി ഫെസ്​റ്റിവൽ സംഘടിപ്പിക്കുന്നത്​. സാംസ്​കാരിക^കല പരിപാടികളുമായി 30 രാജ്യങ്ങളിൽനിന്നുള്ള 500ലധികം കലാകാരന്മാരും 40 സംഗീതജ്ഞരും ഉത്സവത്തിൽ പ​െങ്കടുക്കുന്നുണ്ട്​. 

Tags:    
News Summary - Indian Music and Art in Abudabi festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.