ദുബൈ: ഐ.പി.എല്ലിെൻറ പെരുമ്പറ മുഴക്കി എല്ലാ ടീമുകളും യു.എ.ഇയിൽ എത്തി. ആറു ടീമുകൾ വെള്ളിയാഴ്ച തന്നെ എത്തിയിരുന്നു. ബാക്കിയുണ്ടായിരുന്ന ഡൽഹി കാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും ഞായറാഴ്ച ദുബൈയിൽ വിമാനമിറങ്ങി. ഇരു ടീമുകളും മുംബൈയിൽനിന്ന് ഒരു വിമാനത്തിലാണ് ദുബൈയിൽ എത്തിയത്.
എന്നാൽ, വിദേശ താരങ്ങളിൽ പലരും ഇനിയും എത്തിയിട്ടില്ല. നാട്ടിൽനിന്ന് കോവിഡ് പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ടീം വിമാനത്തിൽ കയറിയത്. എല്ലാവരുടെയും പരിശോധനഫലം നെഗറ്റിവായിരിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും ഒരാഴ്ചക്കുശേഷം മൈതാനത്തിറങ്ങി പരിശീലനം തുടങ്ങുമെന്നും ഡൽഹി കാപിറ്റൽസ് അസിസ്റ്റൻറ് കോച്ച് മുഹമ്മദ് കൈഫ് പറഞ്ഞു.
അതേസമയം, താരങ്ങൾ ഹോട്ടലിൽ പരിശീലനം നടത്തുന്നുണ്ട്. ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലി ഉൾപ്പെടെയുള്ളവർ പരിശീലനത്തിെൻറ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവെച്ചു.ആദ്യ ദിവസം എത്തിയ രാജസ്ഥാൻ, കൊൽക്കത്ത, പഞ്ചാബ് ടീമുകൾക്ക് വ്യാഴാഴ്ചയോടെ മൈതാനത്തിറങ്ങി പരിശീലനം നടത്താൻ കഴിയും. ഇതിന് മുമ്പ് രണ്ട് കോവിഡ് പരിശോധനകൾകൂടി പൂർത്തിയാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.