ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കുത്തനെ താഴേക്ക്. യു.എ.ഇ ദിർഹമിന് ഇന്നലെ ലഭിച്ചത് 21.11 രൂപ. ചരിത്രത്തിലെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 21.10 വരെ എത്തിയിരുന്നു. എന്നാൽ, പിന്നീട് ഇത് 21.02ലേക്ക് താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും ദിർഹമിന്‍റെ മൂല്യം ഉയർന്നു. ഓൺലൈൻ ബാങ്കിങ് വഴി പണം അയച്ചവർക്ക് ദിർഹമിന് 20.95 രൂപ വരെ ലഭിച്ചു.
\പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയമാണിത്. എന്നാൽ, രൂപയുടെ മൂല്യം കഴിഞ്ഞയാഴ്ചയും ഇടിഞ്ഞതോടെ നല്ലൊരു ശതമാനം ആളുകളും പണം നാട്ടിൽ അയച്ചിരുന്നു. ശമ്പളം കിട്ടിയ സമയമായതിനാൽ പ്രവാസികൾ ഈ ആനുകൂല്യം മുതലെടുത്തിരുന്നു. എന്നൽ, മണി എക്സ്ചേഞ്ചുകളിൽ ഇപ്പോഴും തിരക്കിന് കുറവില്ല. കുറഞ്ഞ ഗള്‍ഫ് കറന്‍സിയില്‍ കൂടുതല്‍ രൂപ നാട്ടിലെത്തിക്കാന്‍ കഴിയും. നാട്ടില്‍ ബാങ്ക് ലോണും മറ്റും അടച്ചുതീര്‍ക്കാനുള്ളവര്‍ക്കാണ് വിനിമയ മൂല്യത്തിലെ മാറ്റം കൂടുതൽ ആശ്വാസകരമാവുക. മുഴുവന്‍ ഗള്‍ഫ് കറന്‍സികളുടെയും മൂല്യം കുത്തനെ ഉയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.