ഇനി ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ രൂപ നൽകി ഷോപ്പിങ്​

ദുബൈ: ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലെ മൂന്ന്​ ടെർമിനലുകളിലെയും ആൽ മക്​തൂം വിമാനത്താവളത്തിലെയും ഡ്യൂട് ടി​ ഫ്രീ ഷോപ്പുകളിൽ ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങി. ഇന്ത്യൻ യാത്രക്കാർ ഇതുവരെ ഇവിടങ്ങളിൽനിന്ന്​ സാധനങ്ങൾ വാങ്ങിയിരുന്നത്​ ഇന്ത്യൻ രൂപ ഡോളർ, ദിർഹം, ​യൂറോ തുടങ്ങിയ കറൻസികളിലേക്ക്​ മാറ്റിയ ശേഷമായിരുന്നു. ഇനി മുതൽ ഇന്ത്യൻ രൂപ നൽകി തന്നെ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ സ്വീകരിക്കുന്ന 16ാമത്​ കറൻസിയാണ്​ ഇന്ത്യൻ രൂപ. കഴിഞ്ഞ വർഷം ദുബൈയിലെ വിമാനത്താവളങ്ങളിലൂടെ ഒമ്പത്​ കോടി ജനങ്ങളാണ്​ യാത്ര ചെയ്​തത്​. ഇതിൽ 1.22 കോടിയാളുകൾ ഇന്ത്യക്കാരായിരുന്നു.
Tags:    
News Summary - indian rupees-dubai duty free-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.