ദുബൈ: റിസർവ് ബാങ്ക് നടപടികളെടുക്കാത്തതിനെ തുടർന്ന് ഇന്ത്യൻ രൂപയുടെ മൂല്യം വീണ ്ടും കൂപ്പുകുത്തി. തിങ്കളാഴ്ച യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വക ാല റെക്കോഡിലേക്ക് ഉയര്‍ന്നു. ഒരു ദിർഹത്തിന് 20.27 രൂപ വരെ ഉയർന്നു. 2018 ഒക്ടോബർ ഒമ്പതിലെ 20.22 രൂപ എന്ന നിരക്കാണ് പഴങ്കഥയായത്.
രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 20.14 ആയിരുന്നു നിരക്ക്. ഇത് 20.16ലേക്കും പിന്നീട് 20.27ലേക്കും മാറുകയായിരുന്നു. മൂല്യം പിടിച്ചുനിര്‍ത്താന്‍ കരുതല്‍ ധനവുമായി റിസര്‍വ് ബാങ്ക് ഇടപെടുമെന്ന കണക്കുകൂട്ടലിലാണ് സാമ്പത്തിക ലോകം. അതേസമയം, പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണമെത്തിക്കാന്‍ ലഭിക്കുന്ന അവസരമാണിത്. ഇത് മുന്നിൽ കണ്ട് എക്സ്േചഞ്ചുകൾക്കു മുന്നിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.