അജ്മാൻ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി ഇന്ത്യൻ സോഷ്യൽ സെന്‍റർ അജ്മാൻ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ ഐ.എസ്.സി ഒരുക്കിയ രക്തദാന ക്യാമ്പിൽ ബ്ലഡ് ഡോണേഴ്സ് കേരള, ഓൾ കേരള പ്രവാസി അസോസിയേഷൻ, കുന്നംകുളം എൻ.ആർ.ഐ എന്നിവരും സഹകരിച്ചു. ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ ഐ.എസ്.സി അങ്കണത്തിൽ കോവിഡ് മാനദണ്ഡം പാലിച്ച് നടന്ന ക്യാമ്പിൽ നൂറിലധികം ഡോണേഴ്സിൽനിന്ന് രക്തം ശേഖരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ വകുപ്പിനെ പരമാവധി സഹായിക്കുക എന്ന ലക്ഷ്യത്തോടെ 200ഓളം പേര്‍ക്ക് രക്തദാനം നടത്താനുള്ള സംവിധാനം ക്യാമ്പില്‍ ഒരുക്കിയിരുന്നു. ഇന്ത്യൻ സോഷ്യൽ സെൻറർ പ്രസിഡൻറ് ജാസിം മുഹമ്മദ്, ജനറൽ സെക്രട്ടറി സുജികുമാർ പിള്ള, ട്രഷറർ കെ.എൻ. ഗിരീഷൻ തുടങ്ങിയവർ സംബന്ധിച്ചു. നിരവധി യുവതീയുവാക്കളും സന്നദ്ധ സംഘടനാപ്രവര്‍ത്തകരും ക്യാമ്പിൽ പങ്കാളികളായി. മലയാളികള്‍ക്ക് പുറമെ ഇന്ത്യയിലെ ഇതര സംസ്ഥാന പ്രവാസികളും ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യക്കാരും ക്യാമ്പില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.