ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്മാ​നി​ൽ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു

അ​ജ്മാ​ൻ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ജ്മാ​നി​ൽ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. 2022 ഫെ​ബ്രു​വ​രി 11, 12, 13 തീ​യ​തി​ക​ളി​ൽ എ​ൻ​സെം​ബ്ല​ൾ തി​യ​റ്റ​ർ ഫെ​സ്റ്റ്​ അ​ജ്​​മാ​ൻ(​ഇ.​ടി.​എ​ഫ്.​എ) എ​ന്ന പേ​രി​ൽ നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​ർ അ​ജ്മാ​ൻ മാ​നേ​ജി​ങ്​ ക​മ്മി​റ്റി തീ​രു​മാ​നം. 30 മി​നി​റ്റി​ൽ കൂ​ടു​ത​ലും 45 മി​നി​റ്റി​ൽ കു​റ​ഞ്ഞ സ​മ​യ ദൈ​ർ​ഘ്യ​വു​ള്ള നാ​ട​ക​ങ്ങ​ളാ​ണ്​ മ​ത്സ​ര​ത്തി​ന്​ പ​രി​ഗ​ണി​ക്കു​ക. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ അ​ന്ത​രി​ച്ച ന​ട​ൻ നെ​ടു​മു​ടി വേ​ണു​വി​ന്‍റ ഓ​ർ​മ​ക്കാ​ണ്​ ഈ ​വ​ർ​ഷ​ത്തെ നാ​ട​ക മ​ത്സ​രം ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​ശ​സ്ത നാ​ട​ക പ്ര​വ​ർ​ത്ത​ക​ർ അം​ഗ​ങ്ങ​ളാ​യ ജൂ​റി​യാ​യി​രി​ക്കും വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്‌. വി​ജ​യി​ക​ൾ​ക്ക്‌ കാ​ഷ്‌ അ​വാ​ർ​ഡും പ്ര​ശ​സ്തി​പ​ത്ര​വും സ​മ്മാ​നി​ക്കും. മി​ക​ച്ച അ​വ​ത​ര​ണം, മി​ക​ച്ച ര​ണ്ടാ​മ​ത്തെ അ​വ​ത​ര​ണം, മി​ക​ച്ച സം​വി​ധാ​യ​ക​ൻ, ന​ട​ൻ, ന​ടി, ര​ണ്ടാ​മ​ത്തെ ന​ട​ൻ, ര​ണ്ടാ​മ​ത്തെ ന​ടി, ബാ​ല​താ​രം, പ്ര​കാ​ശ വി​താ​നം, പ​ശ്ചാ​ത്ത​ല സം​ഗീ​തം, രം​ഗ​സ​ജ്ജീ​ക​ര​ണം എ​ന്നി​വ​ർ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കും. നാ​ട​ക​മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​മി​തി​ക​ൾ ജ​നു​വ​രി 15നു ​മു​മ്പ്​ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 0526993225.

Tags:    
News Summary - Indian Social Center organizes drama competition in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.