ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ‘ഓണം 2023’ സംഘടിപ്പിച്ചു. തിരുവാതിരയും കുട്ടികളുടെയും മുതിർന്നവരുടെയും വിവിധയിനം നൃത്ത പരിപാടികളുമായി ഓണാഘോഷം വർണാഭമായിരുന്നു. സോഷ്യൽ ക്ലബ് മുഖ്യ രക്ഷാധികാരി അബ്ദുൽ ഗഫൂർ ബഹ്രൂസിയാൻ ഉദ്ഘാടനം ചെയ്ത ആഘോഷ പരിപാടിക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ കോൺസുലേറ്റ് കൗൺസിൽ അമരേഷ് കുമാർ, ഡോ. മോനി കെ. വിനോദ്, ഡി ഗ്രൂപ് ചെയർമാൻ വിനോദ് ദാമോദരൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സോഷ്യൽ ക്ലബ് വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ നിയന്ത്രിച്ച പരിപാടിക്ക് കൾച്ചറൽ സെക്രട്ടറി സുഭാഷ് സ്വാഗതവും ജനറൽ സെക്രട്ടറി പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. കലാക്ഷേത്ര ഹരി മാസ്റ്റർ, പ്രഭാഷ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ സോഷ്യൽ ക്ലബ് ഡാൻസ് ആൻഡ് മ്യൂസിക് അക്കാദമിയിലെ വിദ്യാർഥികളും മറ്റു മുതിർന്നവരും സംഘടിപ്പിച്ച കേരളത്തിലെ തനതായ വിവിധയിനം നൃത്തപരിപാടികളും സുഭാഷിന്റെ സംവിധാനത്തിൽ അവതരിപ്പിച്ച നാടകവും ശ്രദ്ധേയമായി.
ശനിയാഴ്ച സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഞായറാഴ്ച വിഭവങ്ങളാർന്ന ഓണസദ്യയും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.