ഫുജൈറ: ഖോർഫാക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വാർഷിക ജനറൽ ബോഡി യോഗത്തിൽ ക്ലബ് പ്രസിഡന്റ് ടി.വി. മുരളീധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുൺ നെല്ലിശ്ശേരി വാർഷിക റിപ്പോർട്ടും ട്രഷറർ വിനോയ് ഫിലിപ്പ് വാർഷിക കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് പ്രേമിസ് പോൾ നന്ദി പറഞ്ഞു. ഭാരവാഹി തെരഞ്ഞെടുപ്പ് സ്റ്റാൻലി ജോണും പ്രേമിസ് പോളും നിയന്ത്രിച്ചു.
ഭാരവാഹികൾ: അരുൺ നെല്ലിശ്ശേരി (പ്രസി.), വിനോയ് ഫിലിപ്പ് (ജന. സെക്ര.), സ്റ്റീഫൻ പോളി കോലഞ്ചേരി (ട്രഷ.), ടി.വി. മുരളീധരൻ (വൈ. പ്രസി.), കുര്യൻ ജെയിംസ് (ജോ. സെക്ര.), മാത്യു പി. തോമസ് (സ്പോർട്സ് സെക്ര.), പി. മൊയ്തു (ജോ. സ്പോർട്സ് സെക്ര.), പ്രേമിസ് പോൾ (കോൺസുലർ സെക്ര.), സീനി ജമാൽ, റാംസൺ (ജോ. കോൺസുലാർ സെക്ര.), ടി.വി. സൈനുദ്ദീൻ (ആർട്സ് സെക്ര.), ബിജു കെ.ജി പിള്ള (ജോ. സെക്ര.), പി.വി. മജീദ്, കെ.പി. സുകുമാരൻ (പി.ആർ.ഒ), എം. യാസിർ (ജോ. ട്രഷ.), സ്റ്റാൻലി ജോൺ (ക്ലബ് അഡ്വൈസർ). ഓഡിറ്റർമാരായി എസ്. ഹരികുമാറിനെയും റോണി തോമസിനെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.