ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഈസ്റ്റ് കോസ്റ്റിലെ ആദ്യ അക്കാദമിക് കോൺക്ലേവ് സംഘടിപ്പിച്ചു. മിനിസ്ട്രി ഓഫ് കൾചർ ആൻഡ് യൂത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് സ്വാഗതവും വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ ആമുഖഭാഷണം നടത്തി. ഫെഡറൽ നാഷനൽ കൗൺസിൽ മെംബർ ആയിഷ ഖമീസ് അൽ ദൻഹാനി പരിപാടി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോ. പുത്തൂർ റഹ്മാൻ, റോയൽ ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ താഹിർ അലി, എമിനൻസ് പ്രൈവറ്റ് സ്കൂൾ പ്രിൻസിപ്പൽ അശോക് പാണ്ടെ തിവാരി, സെന്റ് മേരീസ് കത്തോലിക് ഹൈസ്കൂൾ പ്രതിനിധി സഞ്ജു തോമസ്, ഫുജൈറ ഹോസ്പിറ്റൽ ന്യൂറോ സർജൻ ഡിപ്പാർട്മെന്റ് മേധാവി ഡോ. മോനി കെ.വിനോദ് എന്നിവർ ആശംസയർപ്പിച്ചു.
ഡോ. സംഗീത് ഇബ്രാഹിം, ടി.പി. ഷറഫുദ്ദീൻ, പ്രക്ഷിത് ധണ്ട എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. രണ്ടു സെഷനിലായി നടന്ന പരിപാടികളിൽ വി.എം. സിറാജ്, അബ്ദുൽ ജലീൽ ഖുറൈശി എന്നിവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.