ദുബൈ: ഇന്ത്യൻയാത്രികർക്ക് യു.എ.ഇ ഏർപ്പെടുത്തിയ വിലക്കിൽ ഇളവ് നൽകിയതോടെ വ്യാഴാഴ്ച മുതൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാം. യു.എ.ഇയിൽനിന്ന് വാക്സിനെടുത്ത താമസവിസക്കാർക്കാണ് അനുമതി. ഇക്കാര്യം സൂചിപ്പിച്ച് ദുബൈ സിവിൽ ഏവിയേഷൻ വിമാനക്കമ്പനികൾക്ക് സർക്കുലർ അയച്ചു. ദുബൈയിലേക്ക് മടങ്ങുന്നവർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. മറ്റ് എമിറേറ്റിലുള്ളവർ ഫെഡറൽ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിക്കാണ് അപേക്ഷിക്കേണ്ടത്. വ്യാഴാഴ്ച മുതൽ സർവിസ് തുടങ്ങുമെന്ന് വിവിധ വിമാനക്കമ്പനികൾ അറിയിച്ചു. എന്നാൽ, അധികൃതരുടെ അനുമതിക്കായി അപേക്ഷിച്ചവരിൽ ഭൂരിപക്ഷവും ആഗസ്റ്റ് ഏഴ് മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്തത്.
ഈ സമയത്തിനുള്ളിൽ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം, ഒറ്റ ദിവസംകൊണ്ട് ടിക്കറ്റ് നിരക്ക് ഇരട്ടിയായി. ചൊവ്വാഴ്ച രാവിലെ 750 ദിർഹം (15,000 രൂപ) ആയിരുന്ന ടിക്കറ്റ് നിരക്ക് വൈകീട്ടോടെ 2000 ദിർഹം (40,000 രൂപ) കടന്നു.
യു.എ.ഇയിൽ താമസവിസയുള്ളവർക്ക്. സന്ദർശകവിസക്കാർക്ക് അനുമതിയില്ല. താമസവിസയുടെ കാലാവധി കഴിഞ്ഞവർക്കും അനുമതി ലഭിക്കില്ല. എന്നാൽ, ഇക്കാര്യം പരിഗണിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഗോൾഡൻ വിസ, സിൽവർ വിസ, പാർട്ണർഷിപ് വിസ, നിക്ഷേപക വിസ എന്നിവയുള്ളവർക്ക് നേരത്തെ അനുമതിയുണ്ട്.
യു.എ.ഇയിൽനിന്ന് വാക്സിനെടുത്തശേഷം നാട്ടിലെത്തിയവർക്ക് മാത്രമാണ് യാത്രാനുമതി. രണ്ടാം ഡോസ് എടുത്തശേഷം 14 ദിവസം പൂർത്തിയാക്കിയിരിക്കണം. സിനോഫാം, ഫൈസർ, ആസ്ട്രാസനഗ, സ്പുട്നിക് എന്നിവയാണ് യു.എ.ഇയിൽ വിതരണം ചെയ്യുന്നത്. എന്നാൽ, യു.എ.ഇക്ക് പുറത്തുള്ള രാജ്യങ്ങളിൽനിന്ന് ഈ വാക്സിൻ എടുത്തവർക്ക് യാത്രാനുമതിയില്ല. കുട്ടികൾക്ക് യു.എ.ഇയിൽ വാക്സിനേഷൻ നിർബന്ധമല്ല. മാതാപിതാക്കൾക്കൊപ്പം കുട്ടികൾക്കും എത്താം എന്ന നേരത്തെയുള്ള അറിയിപ്പിൽ മാറ്റം വന്നിട്ടില്ല.
ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യമേഖലയിലെ ടെക്നീഷ്യൻ, വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർ (സ്കൂൾ, കോളജ്, യൂനിവേഴ്സിറ്റി), യു.എ.ഇയിൽ പഠിക്കുന്ന വിദ്യാർഥികൾ, മാനുഷിക പരിഗണന അർഹിക്കുന്നവർ, യു.എ.ഇ ഫെഡറൽ- ലോക്കൽ സർക്കാർ ജീവനക്കാർ, ചികിത്സ അത്യാവശ്യമുള്ളവർ, ഗോൾഡൻ വിസക്കാർ, സിൽവർ വിസക്കാർ.
48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറ നെഗറ്റിവ് സർട്ടിഫിക്കറ്റ്, കേരളത്തിലെ വിമാനത്താവളത്തിൽനിന്ന് നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ പരിശോധനാഫലം എന്നിവ കരുതണം. സാമ്പിൾ എടുത്തത് മുതലുള്ള 48 മണിക്കൂറാണ് പരിഗണിക്കുന്നത്.
ക്യൂ.ആർ കോഡ് സൗകര്യമുള്ള സർട്ടിഫിക്കറ്റാണെന്ന് ഉറപ്പുവരുത്തണം. യു.എ.ഇയിൽ എത്തിയ ശേഷവും പി.സി.ആർ പരിശോധന നിർബന്ധം.
യാത്ര െചയ്യാം. യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ട്രാൻസിറ്റ് വിസക്കാർ 72 മണിക്കൂറിനുള്ളിലെടുത്ത പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്. എത്തേണ്ട രാജ്യത്തിെൻറ അനുമതി നേടിയിരിക്കണം.
കൃത്യമായ രേഖകൾ ഇെല്ലങ്കിൽ സ്വന്തം നാട്ടിലേക്ക് മടക്കിയയക്കും. എത്തേണ്ട രാജ്യത്തെ വാക്സിനേഷൻ നിബന്ധന പാലിക്കണം.
ദുബൈ വിസക്കാർ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അനുമതിക്കായി അപേക്ഷിക്കേണ്ടത്. മറ്റ് എമിറേറ്റിൽ വിസയുള്ളവർ https://smartservices.ica.gov.ae/echannels/web/client/guest/index.html#/registerArrivals എന്ന ലിങ്ക് വഴി അപേക്ഷിക്കണം. ഐ.സി.എയുടെ അനുമതിക്കായി വിവരങ്ങൾ നൽകുേമ്പാൾ ഇ-മെയിലിലേക്ക് ക്യൂ.ആർ കോഡ് വരും. ഇത് സ്കാൻ ചെയ്യുേമ്പാൾ പാസ്പോർട്ട്, ഫോട്ടോ, പി.സി.ആർ ഫലം എന്നിവ അപ്ലോഡ് ചെയ്യാനുള്ള ഒാപ്ഷൻ ലഭിക്കും. വാക്സിനേഷൻ വിവരങ്ങൾ ഇവിടെ നൽകണം. എന്നാൽ, ഐ.സി.എ അനുമതിക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടതില്ല. ജി.ഡി.ആർ.എഫ്.എ അനുമതിക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് വേണം. അനുമതി വൈകാൻ സാധ്യതയുള്ളതിനാൽ അനുമതി ലഭിച്ചശേഷം ടിക്കറ്റ് എടുക്കുന്നതാവും ഉചിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.