ഇന്ത്യക്കാർ കൈയടിക്കും, ഒമാന്​ വേണ്ടിയും

ദുബൈ: ട്വൻറി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ്​ ആരാധകർ ഇക്കുറി ഒമാ​െൻറ ജയത്തിന്​ വേണ്ടിയും കൈയടിക്കും. നാല്​ ഇന്ത്യക്കാരാണ്​ ഒമാ​െൻറ ജഴ്​സിയണിഞ്ഞ്​ കളത്തിലിറങ്ങുന്നത്​. ജതീന്ദർ സിങ്​, സന്ദീപ്​ ഗൗദ്​​, നെസ്​റ്റർ ദാംബ, അയാൻ ഖാൻ എന്നിവരാണ്​ ഒമാന്​ വേണ്ടി കളത്തിലിറങ്ങുന്ന ഇന്ത്യക്കാർ.

ഒമാ​െൻറ ഓപണറാണ്​ ലുധിയാന സ്വദേശിയായ ജതീന്ദർ സിങ്​. 2015 മതൽ ഒമാൻ ദേശീയ ടീമിലുണ്ട്​ ഈ വലംകൈയൻ ബാറ്റ്​സ്​മാൻ. ഒമാൻ അണ്ടർ 19 ടീം മുതൽ കളിച്ചുവളർന്ന ഈ 32കാരൻ 40 ട്വൻറി20 മത്സരങ്ങളിൽനിന്ന്​ 1040 റൺസ്​ നേടിയിട്ടുണ്ട്​. ഏകദിനത്തിൽ സെഞ്ച്വറിയും നേടി.ഓൾറൗണ്ടറാണ്​ ഹൈദരാബാദുകാരനായ സന്ദീപ്​ ഗൗദ്​. 2019ലാണ്​ ഒമാന്​ വേണ്ടി ട്വൻറി20യിൽ അരങ്ങേറിയത്​. വലംകൈയൻ ബാറ്റ്​സ്​മാനായ സന്ദീപ്​ ഏകദിനത്തിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ട്വൻറിയിൽ നിരാശാജനകമാണ്​. 17 മത്സരങ്ങളിൽ 118 റൺസ്​ മാത്രമാണ്​ സാമ്പാദ്യം. മധ്യനിര ബാറ്റ്​സ്​മാനായതിനാൽ അവസരങ്ങൾ കിട്ടാത്തതാണ്​ പ്രധാന പ്രശ്​നം. ഓൾറൗണ്ടറാണെങ്കിലും രണ്ട്​ മത്സരങ്ങളിൽ മാത്രമാണ്​ പന്തെറിഞ്ഞത്​. രണ്ട്​ വിക്കറ്റെടുത്തു.

ഭോപാൽ സ്വദേശിയാണ്​ അയാൻഖാൻ. സയ്​ദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ മധ്യപ്രദേശിനായി കളിച്ചിട്ടുണ്ട്​. മസ്​കത്ത്​ ടീമിനായി കളിച്ചകാലത്ത്​ രണ്ട്​ തവണ മികച്ച താരത്തിനുള്ള പുരസ്​കാരം നേടിയിരുന്നു. ഇടംകൈയൻ ബാറ്റ്​സ്​മാനായ അയാൻ മൂന്ന്​ മത്സരത്തിൽ 43 റൺസും ഒരു വിക്കറ്റും നേടിയിട്ടുണ്ട്​. ഏകദിനത്തിൽ എട്ട്​ മത്സരത്തിൽ 149 റൺസും 10​ വിക്കറ്റുമെടുത്തു.

മഹാരാഷ്​ട്രയിലെ താനെ സ്വദേശിയായ നെസ്​റ്റർ ധാംബ 2018ൽ ഒമാൻ ടീമിൽ അരങ്ങേറി. ​വലംകൈയൻ ബാറ്റ്​സ്​മാനും ഓഫ്​ബ്രേക്ക്​ ബൗളറുമാണ്​. ഒമാന്​ വേണ്ടി ഏകദിനത്തിൽ കളിച്ചിട്ടുണ്ടെങ്കിലും ട്വൻറി 20യിൽ ആദ്യമായാണ്​ കളത്തിലിറങ്ങുന്നത്​. മൂന്ന്​ ഏകദിനത്തിൽ കളിച്ചെങ്കിലും ഒന്നിൽ മാത്രമാണ്​ ബാറ്റിങ്ങിന്​ അവസരം ലഭിച്ചത്​. എന്നാൽ, ബൗളിങ്ങിൽ നാല്​ വിക്കറ്റെടുത്തു. ധാംബ ഒഴികെയുള്ള ഇന്ത്യൻതാരങ്ങൾ നിലവിൽ ശ്രീലങ്കക്കെതിരായി നടക്കുന്ന പരമ്പരയിൽ കളത്തിലിറങ്ങിയിരുന്നു.

സൂപ്പർ 12ലേക്ക്​ യോഗ്യത നേടിയാൽ ഒരുപക്ഷെ ഇന്ത്യയുമായി കളിക്കാനുള്ള ഭാഗ്യവും ഒമാൻ ടീമിന്​ ലഭിച്ചേക്കാം. ആതിഥേയ രാജ്യം എന്ന നിലയിൽ ഒമാന്​ സ്വന്തം നാട്ടുകാർക്ക്​ മുന്നിൽ വിജയിച്ചുകാണി​ക്കണം. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതി​െൻറ ആനുകൂല്യവും ഇവർക്കുണ്ട്​. ബംഗ്ലാദേശും സ്​കോട്​ലൻഡും പപ്വ ന്യൂഗിനിയും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ്​ ഒമാൻ​. മികച്ച ഫോമിൽ കളിക്കുന്ന ബംഗ്ലാദേശ്​ യോഗ്യത നേടുമെന്ന്​ ഏറക്കുറെ ഉറപ്പാണ്​. ഒമാന്​ മറ്റൊരു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത്​ സ്​കോട്​ലൻഡാണ്​.

യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനമാണ്​ അവർ നടത്തിയത്​. അതുകൊണ്ടുതന്നെ, ഒക്​ടോബർ 21ന്​ നടക്കുന്ന ഒമാൻ-സ്​കോട്​ലൻഡ്​ മത്സരം നിർണായകമാണ്​. ഇതിലെ വിജയികളായിരിക്കും മിക്കവാറും ബംഗ്ലാദേശിനൊപ്പം സൂപ്പർ 12ലേക്ക്​ യോഗ്യത നേടുക.

Tags:    
News Summary - Indians will applaud, for Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.