അബൂദബി: സ്വകാര്യ സ്ഥാപനങ്ങളിൽ സ്വദേശിവത്കരണം നടത്തുന്ന സ്ഥാപനങ്ങൾക്ക് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ആദരം. അബൂദബി പ്രസിഡൻഷ്യൽ പാലസിൽ നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. ഇത്തരം സ്ഥാപനങ്ങൾക്ക് നൽകുന്ന പുരസ്കാരമായ നാഫിസ് അവാർഡ് ലുലു ഗ്രൂപ് ഉൾപ്പെടെ 21 സ്ഥാപനങ്ങൾക്കാണ് ലഭിച്ചത്. ലുലു ഗ്രൂപ്പിനുവേണ്ടി ചെയർമാൻ എം.എ. യൂസുഫലി പുരസ്കാരം ഏറ്റുവാങ്ങി.
യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ആൽ മക്തൂം, യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ, മാനവവിഭശേഷി സ്വദേശിവത്കരണ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.