ദുബൈ: 50ൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ സ്വദേശിവത്കരണത്തിന്റെ അർധവാർഷിക ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ജൂൺ ഏഴിന് അവസാനിക്കും. ആറു മാസത്തിനകം ജീവനക്കാരിൽ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിർദേശം.
വർഷത്തിൽ രണ്ട് ശതമാനമാണ് ടാർഗറ്റ്. ജൂൺ എട്ടു മുതൽ കമ്പനികളിൽ പരിശോധന ആരംഭിക്കുമെന്നും അർധവാർഷിക ടാർഗറ്റ് നികത്താത്ത കമ്പനികൾക്ക് പിഴ ഈടാക്കിത്തുടങ്ങുമെന്നും മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പു നൽകി. നിയമലംഘനം കണ്ടെത്തിയാൽ 42,000 ദിർഹം പിഴ ഈടാക്കും. പിഴ അടച്ചില്ലെങ്കിൽ പെർമിറ്റ് റദ്ദാക്കും.
നേരത്തേ ആറു മാസത്തെ ടാർഗറ്റ് കണ്ടെത്താനുള്ള സമയപരിധി ജൂൺ 30 ആയിരുന്നു നിശ്ചയിച്ചിരുന്നത്. ബലി പെരുന്നാൾ അവധി കണക്കിലെടുത്താണ് ജൂലൈ ഏഴുവരെ നീട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.