ഒബൈദ്​ അൽ ശംസിയുടെ വീട്ടുമുറ്റത്തെ ബ്രസീലിയൻ മുന്തിരി. ഇൻസെറ്റിൽ ഒബൈദ്​ അൽ ശംസി

ബ്രസീലിയൻ മുന്തിരി നട്ട്​ സ്വദേശി കര്‍ഷകന്‍

അജ്മാന്‍: അജ്മാനിലെ ത​െൻറ വീട്ടുമുറ്റത്തെ ഗ്രീന്‍ ഹൗസില്‍ ബ്രസീലിയന്‍ മുന്തിരി വിളവെടുക്കാനൊരുങ്ങുകയാണ് സ്വദേശിയായ കര്‍ഷകന്‍. അജ്മാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥൻ ഒബൈദ് അല്‍ ശംസിയാണ് ബ്രസീല്‍, അര്‍ജൻറീന, പരാഗ്വേ, പെറു, ബൊളീവിയ തുടങ്ങിയ രാജ്യങ്ങളില്‍ വളരുന്ന മുന്തിരി നട്ടു വളര്‍ത്തിയത്. ബ്രസീലിയൻ മുന്തിരി മറ്റ് ഫലങ്ങലെപ്പോലെ മരത്തി​െൻറ ശാഖകളിലല്ല വളരുന്നത്. തടിയില്‍ തന്നെയാണ് ഇതി​െൻറ കായ് ഉണ്ടാകുന്നത്. ഇത് വര്‍ഷത്തില്‍ രണ്ടു തവണ കായ്ക്കും.

പഴങ്ങളുടെ നിറം പച്ചയിൽ നിന്ന് കടും കറുപ്പായി മാറുന്നുവെന്നും ഇത് കൃഷി ചെയ്യുന്നതി​െൻറ രണ്ടാം വർഷത്തിൽ ഉൽപാദനം ആരംഭിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൊലിക്ക് കറുപ്പ് നിറമാണെങ്കിലും അകത്തെ കാമ്പിന് വെളുത്ത നിറമാണ്. ജെല്ലികൾ, ജാം, ജ്യൂസ്, വൈൻ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതോടൊപ്പം വെറുതെ കഴിക്കാനും ബ്രസീലിയന്‍ മുന്തിരി ഉപയോഗിക്കാറുണ്ട്. അജ്മാനിലെ ത​െൻറ വീടിനോട് ചേര്‍ന്ന് പ്രത്യേകം തയാറാക്കിയ ഗ്രീന്‍ ഹൗസില്‍ എഴുപതോളം തരം അത്തിയും മറ്റു നിരവധി ഫലങ്ങളും വിളവെടുത്ത്​ കാർഷികരംഗത്ത് ത​െൻറ യാത്ര തുടരുന്നു. വർഷം മുഴുവൻ വിവിധതരം പഴങ്ങളും പച്ചക്കറികളും ഒബൈദ് അല്‍ ശംസിയുടെ ഗ്രീന്‍ ഹൗസില്‍ വിളയുന്നുണ്ട്.

Tags:    
News Summary - Indigenous farmer of Brazilian grape nut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.