ഇന്ത്യ-അബൂദബി പ്രതിദിന സർവിസ് പ്രഖ്യാപിച്ച് ഇൻഡിഗോ

അബൂദബി: കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിൽ നിന്ന് അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവിസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. കണ്ണൂർ, ഛണ്ഡീഗഡ്, ലഖ്നോ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവിസ് ആരംഭിക്കുന്നത്. അബൂദബിയിലേക്കുള്ള സർവിസ് ശൃംഖല വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 21 പ്രതിവാര സർവിസുകളും കൂട്ടിച്ചേർത്തിട്ടുണ്ട്.

ഇതോടെ അബൂദബിയിലേക്കുള്ള ഇൻഡിഗോയുടെ ആകെ സർവിസുകൾ 63 ആയി. അതേസമയം, ഇൻഡിഗോ പുതിയ സർവിസ് പ്രഖ്യാപിച്ചതോടെ അബൂദബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ആകെ ലക്ഷ്യസ്ഥാനങ്ങളുടെ എണ്ണം 120 കടന്നു. പുതിയ സർവിസുകൾ പ്രഖ്യാപിച്ചു കൊണ്ട് സുപ്രധാനമായ ചുവടുവെപ്പാണ് ഇൻഡിഗോ നടത്തിയിരിക്കുന്നതെന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളം മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എലീന സൊർളിനി പറഞ്ഞു. ഇൻഡിഗോയുടെ പ്രഖ്യാപനം പ്രാദേശിക ഹബ് എന്ന നിലയിലുള്ള അബൂദബിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള സർവിസ് ശൃംഖല ശക്തിപ്പെടുത്താനും സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

Tags:    
News Summary - IndiGo announces daily India-Abu Dhabi service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.