അബൂദബി: ജോലിക്കിടെ ഒന്ന് കണ്ണടച്ചു പോയതാണ്, പക്ഷെ, വിമാനത്തിലെ കാര്‍ഗോ ചുമട്ടു തൊഴിലാളിക്ക് കിട്ടിയത് എട്ടിെൻറ പണി. ഉറങ്ങിയത് മുംബയിലാണെങ്കിലും ഇറങ്ങിയത് അബൂദബിയിലാണ്. ഇന്‍ഡിഗോ വിമാനത്തിലെ കാര്‍ഗോ വിഭാഗം ജീവനക്കാരനാണ് വിമാനത്തിലെ കാർഗോ കംപാർട്ട്മെൻറിലിരുന്ന് ഉറങ്ങിപ്പോയത്.
കാർഗോ എല്ലാം കയറ്റിയ ശേഷം ഇത് അടച്ചെങ്കിലും ജീവനക്കാരൻ അറിഞ്ഞില്ല. എന്നാൽ, വിമാനം പറന്നുയർന്നതോടെ ഉറക്കത്തിൽ നിന്നെഴുന്നേറ്റെങ്കിലും കാര്യമുണ്ടായില്ല. അബൂദബിയിൽ എത്തിയപ്പോഴാണ് വിമാനജീവനക്കാർ പോലും വിവരം അറിയുന്നത്.
അബൂദബിയില്‍ എത്തിയ കാര്‍ഗോ ജീവനക്കാരനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കുകയും ഇതേ വിമാനത്തില്‍ തന്നെ മുംബൈയിലേക്ക് മടക്കി അയക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.