ദുബൈ: യു.എ.ഇയുടെ 50ാം ദേശീയ ദിനത്തിെൻറ ഭാഗമായി ഡിസംബർ മൂന്നിന് അൽ നാസർ ലിഷർ ലാൻഡിൽ നടക്കുന്ന ഇന്തോ-അറബ് കൾചറൽ ഫെസ്റ്റിെൻറ ഫേസ്ബുക്ക് പേജ് ലോഞ്ചിങ് ലോക്-കേരള സഭ അംഗം എൻ.കെ. കുഞ്ഞമ്മദ് നിർവഹിച്ചു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം നൽകുന്ന 'മലബാറിക്കസ്'ബാൻഡിെൻറ തത്സമയ പരിപാടി അരങ്ങേറും. ഇന്ത്യയുടെയും യു.എ.ഇയുടെയും സംസ്കാരങ്ങൾ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടി വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി സ്വാഗത സംഘം ചെയർമാൻ ഒ.വി. മുസ്തഫ, ജനറൽ കൺവീനർ കെ.വി. സജീവൻ എന്നിവർ അറിയിച്ചു. സംഘാടകരായ അൻവർ ഷാഹി, പ്രദീപ് തോപ്പിൽ, റിയാസ് കൂത്തുപറമ്പ്, സുചിത സുബ്രു, അനീഷ് മണ്ണാർക്കാട്, വിജിഷ, പ്രിൻസ്, രാകേഷ് മാട്ടുമ്മൽ, നൗഫൽ പട്ടാമ്പി, അശ്രീദ്, വിപിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.