ദുബൈ: ഡിസംബർ മൂന്നിന് യു.എ.ഇ 50ാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അൽ നാസർ ലിഷർ ലാൻറിൽ സംഘടിപ്പിക്കുന്ന 'ദ ഗ്ലോറി ഓഫ് 50-ഇന്തോ അറബ് കൾചറൽ ഫെസ്റ്റ് 2021'െൻറ പോസ്റ്റർ പ്രകാശനം സിനിമ സംവിധായകൻ ലാൽ ജോസ് നിർവഹിച്ചു. കഴിഞ്ഞ ദിവസം പരിപാടിയുടെ ഫേസ്ബുക്ക് പേജിെൻറ ലോഞ്ചിങ് നടന്നിരുന്നു. പിന്നണി ഗായിക സിത്താര കൃഷ്ണകുമാർ നേതൃത്വം നൽകുന്ന 'മലബാറിക്കസ്' ബാൻറിെൻറ ലൈവ് പ്രോഗ്രാമും ദുബൈയിലെ കലാകാരൻമാർ അണിനിരക്കുന്ന പരിപാടികളും അരങ്ങേറും. സംഘാടകരായ എൻ.കെ. കുഞ്ഞമ്മദ്, കെ.വി. സജീവൻ, അൻവർ ഷാഹി, റിയാസ് കൂത്തുപറമ്പ്, രാജൻ മാഹി, പ്രദീപ് തോപ്പിൽ, സുചിത സുബ്രു, രാകേഷ് മാട്ടുമ്മൽ, നൗഫൽ പട്ടാമ്പി, പ്രഭിലാഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.