യാംബു: മൂന്നു മാസമായി നടന്നുവരുന്ന യാംബു അൽ സിനായിയ ക്രിക്കറ്റ് അസോസിയേഷൻ (യാക്ക) ടൂർണമെന്റ് സമാപിച്ചു. എൻ.ഐ.ഇ -പി.എസ്.സി കപ്പിന് വേണ്ടി നടന്ന ട്വന്റി20 ടൂർണമെന്റിൽ എ, ബി ഡിവിഷനുകളിലായി 26 ടീമുകൾ മാറ്റുരച്ചു. ഫൈനലിൽ എ ഡിവിഷനിൽ പാക് ക്രസ്റ്റ് ടീമിനെ തോൽപിച്ച് അൽ ജസ്സാം അബ്ദുൽ ജബ്ബാർ ക്യാപ്റ്റനായ ഇന്തോ റൈഡേഴ്‌സ് ടീമും ബി ഡിവിഷനിൽ കശ്‌മീർ 11നെ തോൽപിച്ച് അൽ സജ്ജാം അബ്ദുൽ ജബ്ബാർ ക്യാപ്റ്റനായ ഇന്തോ റൈഡേഴ്‌സ് ടീമും ജേതാക്കളായി.
ട്രോഫി നേടിയ ഇരുടീമുകളുടെയും ക്യാപ്റ്റന്മാർ സഹോദരങ്ങളായ മലയാളിതാരങ്ങളായത് മലയാളി ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തിന് ആക്കംകൂട്ടി. യാംബു റോയൽ കമീഷൻ ക്രിക്കറ്റ് അസോസിയേഷൻ മൈതാനത്ത് നടന്ന മത്സരം കാണാൻ വമ്പിച്ച ആവേശത്തോടെയാണ് കാണികൾ എത്തിയത്. മികച്ച കളിക്കാരനായി എ ഡിവിഷനിൽ ഉസ്മാൻ നജീബ് മാണിയും ബി ഡിവിഷനിൽ ഷിറാസ് ഖാനെയും തിരഞ്ഞെടുത്തു. മുരളി ദാസൻ, മുഹമ്മദ് സാമി, ഹസ്സൻ തൗഫീഖ് എന്നിവർ മത്സരം നിയന്ത്രിച്ചു. യാക്ക രക്ഷാധികാരികളായ മഹമൂദ് ഖുറൈശി, ഖാലിദ് ഖാൻ, പ്രസിഡന്റ് മസ്ഹർ ഖാൻ, പി.എസ്.സി പ്രോജക്ട് മാനേജർ ഇഫ്തിഖാർ, അബ്ദുൽ ജബ്ബാർ എന്നിവർ ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.