കോ​സ്മോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ലീ​ഗി​ൽ ജേ​താ​ക്ക​ളാ​യ ഇ​ൻ​ഫെ​ർ​നോ ക്രി​ക്ക​റ്റ് ടീം

കോസ്മോസ് സ്പോർട്സ് ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഇ​ൻ​ഫെ​ർ​നോ ജേ​താ​ക്ക​ൾ

ദു​ബൈ: കോ​സ്മോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച ക്രി​ക്ക​റ്റ് ലീ​ഗി​ൽ ഇ​ൻ​ഫെ​ർ​നോ ക്രി​ക്ക​റ്റ് ടീം ​ജേ​താ​ക്ക​ളാ​യി. ക​റാ​മ​യി​ലു​ള്ള കോ​സ്മോ​സി​‍െൻറ ഇ​ൻ​ഡോ​ർ ക്രി​ക്ക​റ്റ് സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. തു​മ്പെ​യ് ക്രി​ക്ക​റ്റ് ടീം ​ടൂ​ർ​ണ​മെൻറി​ൽ റ​ണ്ണ​റ​പ്പാ​യി. ഫൈ​ന​ലി​ൽ 52 റ​ൺ​സി​നാ​ണ് ഇ​ൻ​ഫെ​ർ​നോ വി​ജ​യി​ച്ച​ത്. ജേ​താ​ക്ക​ൾ​ക്ക് കോ​സ്മോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ എ.​കെ. ഫൈ​സ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെൻറി​ൽ 18 ടീ​മു​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​ജ​യി​ക​ൾ​ക്ക് 5000 ദി​ർ​ഹ​മിെൻറ കാ​ഷ് പ്രൈ​സും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 2500 ദി​ർ​ഹ​വും സ​മ്മാ​നി​ച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു ടൂ​ർ​ണ​മെൻറ് ന​ട​ന്ന​ത്. കോ​സ്മോ​സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യു​ടെ ക്രി​ക്ക​റ്റ് ടീം ​കോ​ച്ച് മോ​ഹ​ന​‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് ടൂ​ർ​ണ​മെൻറ് ഏ​കോ​പി​പ്പി​ച്ച​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.