മണ്ണിലെ പുതിയ താരകങ്ങളാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ. കഴിവുണ്ടെങ്കിൽ മറ്റാരുടെയും സഹായമില്ലാെത സ്വയം തെളിയിക്കുന്നവരാണിവർ. അനുദിനം പൊട്ടിമുളക്കുന്ന ഇൻഫ്ലുവൻസർമാർ പരസ്പരം ഏറ്റുമുട്ടിയാലോ. ലോകത്തിലെ ആദ്യത്തെ ഇൻഫ്ലുവൻസേഴ്സ് ബോക്സിങ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കുകയാണ് ദുബൈ. തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ലോക പ്രശസ്ത സോഷ്യൽ മീഡിയ സ്റ്റാറുകൾ ഇടിക്കൂട്ടിൽ പരീക്ഷണത്തിനിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെ ടി.കെ ഫൈറ്റ് നൈറ്റ്സാണ് പരിപാടി സംഘടിപ്പിക്കുന്നത്.
'സോഷ്യൽ നോക്കൗട്ട്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ യു.എ.ഇയിലെ യുവ ഇൻഫ്ലുവൻസറായ റാഷിദ് സെയ്ഫ് ബെൽഹസയും രാജ്യാന്തര യൂ ട്യുബർ ആദം സലായും പങ്കെടുക്കും. ക്രിപ്റ്റോ കറൻസി വഴിയായിരിക്കും ഇതിെൻറ മുഴുവൻ ഇടപാടുകളും നടക്കുന്നത്. ദുബൈയിലെ ആദ്യ ക്രിപ്റ്റോ കറൻസി ചാമ്പ്യൻഷിപ്പ് കൂടിയാണിത്.
കഴിഞ്ഞ മാസം ഇൻഫ്ലുവൻസറായ ലോഗൻ പോളും പ്രമുഖ ബോക്സിങ് താരം േഫ്ലായ്ഡ് മെയ്വതറുമായി സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 10 മത്സരങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടി.കെ ഫൈറ്റിെൻറ ഔദ്യോഗിക വെബ്സൈറ്റ് വഴി തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. ഇതോടൊപ്പം ഫാറ്റ് ജോ, ബൂഗി വിറ്റ് ഡാ ഹൂഡി എന്നിവരുടെ റാപ്പർ പെർഫോമൻസ് ഉണ്ടാവും. ഇന്ത്യൻ ഗായകൻ ഗുരു രൺധാവയുടെ സംഗീത വിരുന്നും അരങ്ങേറും. കോടിക്കണക്കിന് ഫോളോവേഴ്സുള്ള ഇൻഫ്ലുവൻസർമാർ പങ്കാളികളാകും. കൂടുതൽ വിവരങ്ങൾ ഈ മാസം അവസാനം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.