ദോഹ: ഡീംഡെക്സ് 2018ൽ ഇന്ത്യൻ നേവി, തീരദേശസേന എന്നിവയിൽ നിന്നും ഉന്നത സംഘമാണ് പങ്കെടുക്കുന്നത്. ഫ്ലാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫും ഇന്ത്യൻ നേവി വെസ്റ്റേൺ നേവൽ കമാൻഡുമായ വൈസ് അഡ്മിറൽ ഗിരീഷ് ലുത്റ നയിക്കുന്ന സംഘത്തിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അഡീഷണൽ ഡയറക്ടർ ജനറൽ ജനറൽ വി എസ് ആർ മൂർത്തി അടക്കമുള്ള ഉന്നത പ്രതിനിധികളുണ്ട്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള മികച്ച സൗഹൃദ, നയതന്ത്രബന്ധത്തിെൻറ ഭാഗമായാണ് ഉന്നതതല സംഘത്തെ അയക്കാൻ ഇന്ത്യ തീരുമാനിച്ചത്. മൂന്ന് പടക്കപ്പലുകളടങ്ങുന്ന കൊൽകത്ത ക്ലാസിലെ ഐ.എൻ.എസ് കൊൽകത്തയും ഡീംഡെക്സിൽ പങ്കെടുക്കുന്നുണ്ട്. മുംബൈയിലെ മസാഗാവോൺ ഡോക്ക്യാർഡ് ഷിപ്പ്യാർഡിൽ വെച്ചാണ് ഇന്ത്യൻ നേവി കൊൽകത്ത ക്ലാസ് നിർമ്മിച്ചത്.
164 മീറ്റർ നീളമുള്ള ഐ എൻ എസ് കൊൽക്കത്തക്ക് 7500 ടൺ ഭാരവും മണിക്കൂറിൽ 30 നോട്ടിക്കൽ മൈൽ വേഗതയുമുണ്ട്. ക്യാപ്റ്റൻ സുശീൽ മേനോെൻറ നേതൃത്വത്തിൽ 30 ഓഫീസർമാരും 330 ജീവനക്കാരുമാണ് കപ്പലിലുള്ളത്. അവസാന നാല് മാസത്തിനിടെ ഇത് രണ്ടാമത്തെ ഇന്ത്യൻ നാവികസേനാ പടക്കപ്പലാണ് ഖത്തറിൽ എത്തുന്നത്. കഴിഞ്ഞ നവംബറിൽ തീരദേശ സുരക്ഷാ സേനയുടെ സമർഥ് ഖത്തരി തീരദേശ സേനയുമായി ചേർന്ന് പരിശീലനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.